സ്വര്‍ണക്കടയില്‍ മുളകുപൊടി വിതറി മോഷണത്തിന് ശ്രമിച്ച യുവതിയെ കയ്യോടെ പിടികൂടി

ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വര്‍ണക്കടയില്‍ മുളകുപൊടി വിതറി മോഷണത്തിന് ശ്രമിച്ച യുവതിയെ കടയുടമ പിടികൂടി. യുവതിയെ കടയുടമ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നവംബര്‍ 3ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
സംഭവം ഇങ്ങനെ :
ദുപ്പട്ട കൊണ്ട് മുഖംമറച്ച് കടയിലെത്തിയ യുവതി അപ്രതീക്ഷിതമായി കടക്കാരന് നേരെ മുളകുപൊടി വിതറി. പക്ഷേ കാര്യങ്ങള്‍ യുവതി പ്രതീക്ഷച്ചതിന് വിരുദ്ധമായാണ് നടന്നത്. കടയുടമയുടെ മുഖത്ത് മുളക്‌പൊടി വിതറിയെങ്കിലും അയാള്‍ ചാടി എഴുന്നേറ്റ് യുവതിയുടെ മുഖത്ത് നിര്‍ത്താതെ അടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ചുരുങ്ങിയ സെക്കന്‍ഡുകള്‍ കൊണ്ട് ഏതാണ്ട് 20വട്ടമാണ് ഇയാള്‍ യുവതിയുടെ മുഖത്തടിച്ചത്. പിന്നാലെ കടയുടമ യുവതിയെ തള്ളി പുറത്താക്കുകകയായിരുന്നു. അടിയേറ്റ് അവശനിലയിലായിരുന്നു യുവതി. സംഭവത്തില്‍ പരാതി നല്‍കാന്‍ കടയുടമ തയ്യാറായില്ല.
എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരാതി നല്‍കാന്‍ കടയുടെ മേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് അഹമ്മദാബാദ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























