ഡല്‍ഹിയില്‍ ഓഫീസ് സമയങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി

ഡല്‍ഹിയില്‍ വായു ഗുണനിലവാരം മോശം അവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ നവംബര്‍ 15 മുതല്‍ സര്‍ക്കാര്‍, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരുടെ പ്രവൃത്തിസമയത്തില്‍ മാറ്റം വരത്തുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രഖ്യാപനം. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഇനി രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെയും എംസിഡി ഓഫിസുകള്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 വരെയും പ്രവര്‍ത്തിക്കുമെന്ന് ഒദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
നിലവില്‍ ഡല്‍ഹയിലെ സര്‍ക്കാര്‍ ഓഫിസിലെ സമയക്രമം 9.30 മുതല്‍ വൈകുന്നേരം 6 വരെയും എംസിഡി ഓഫിസുകള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെയുമാണ്. പുതുക്കിയ സമയക്രമം ഫെബ്രുവരി 15 വരെ തുടരും. രണ്ട് ഷെഡ്യൂളുകള്‍ക്കിടയില്‍ നിലവില്‍ 30 മിനിറ്റ് ഇടവേള മാത്രമുള്ളതിനാല്‍ രാവിലെയും വൈകുന്നേരവും നഗരത്തില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും ഇത് നഗരത്തിലെ വായു മലിനീകരണം വര്‍ധിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























