ലൈംഗിക പീഡനക്കേസില്‍ പുരുഷന്റെ പേരും വെളിപ്പെടുത്തരുതെന്ന് രാഹുല്‍ ഈശ്വര്‍

നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനക്കേസില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. മീ ടു പോലെ തന്നെ പ്രധാനമാണ് മെന്‍ ടു എന്നും അവള്‍ക്കൊപ്പം എന്ന് പറയുന്നത് അവനൊപ്പം അല്ല എന്നാകുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
പുരുഷന്‍മാരും പലവിധ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തൊഴിലിടത്തെ പ്രശ്‌നങ്ങള്‍, ജോലി ഭാരം, മാനസിക സമ്മര്‍ദ്ദം ഇതെല്ലാം പുരുഷന്മാരും അനുഭവിക്കുന്നുണ്ട്. നമ്മുക്കെല്ലാം അച്ഛനും സഹോദരനും ആണ്‍ സുഹൃത്തുക്കളും ഒക്കെയുണ്ട്. പെണ്‍കുട്ടിക്ക് നീതി കിട്ടണം എന്നാല്‍ ആണിനെ വേട്ടയാടുകയെന്ന മനോഭാവം മാറ്റണമെന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി.
പീഡന കേസുകളില്‍ അവന് മാത്രമാണെന്നും ദുരിതമെന്നും അവള്‍ പലപ്പോഴും ഒളിഞ്ഞിരുന്നുകൊണ്ട് എല്ലാം കണ്ട് ആസ്വദിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. അവള്‍ക്ക് നീതിയല്ല നെഗറ്റീവ് പബ്ലിസിറ്റിയാണ് വേണ്ടതെന്ന നിലപാട് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണ വിധേയനായ പുരുഷന്‍ പട്ടിണി കിടന്ന് മരിക്കണോ, അവന്‍ ജോലിയില്ലാതെ നടക്കണോ, അവന്റെ കുട്ടികളെ അധിക്ഷേപിക്കുന്നത് സഹിക്കണോ?. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്നതുവരെ പുരുഷന്റെ പേരും വെളിപ്പെടുത്താതിരുന്നൂടെ.''രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
പരാതി നല്‍കേണ്ടത് നീതിക്ക് വേണ്ടിയാണെന്നും മറിച്ച് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയില്‍ ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ വ്യാജ പരാതികളും ഉണ്ടാവുന്നുണ്ട്. നിയമങ്ങള്‍ സ്ത്രീ പക്ഷമാവണം എന്നാല്‍ പുരുഷ വിരോധമാകരുതെന്നും രാഹുല്‍ ഈശ്വര്‍ ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha


























