ദിലീപിന്റെ അഭിഭാഷകരെ കുടുക്കി അതിജീവിത.. ഞെട്ടിക്കുന്ന നീക്കം.. രാമൻ പിള്ളയും കുടുങ്ങും...

അതിജീവിതയുടെ പരാതിയില്‍ ദിലീപിന്റെ അഭിഭാഷകരിൽ നിന്ന് ബാർ കൗൺസിൽ വീണ്ടും വിശദീകരണം തേടും. അതിജീവിത അഭിഭാഷകർക്കെതിരെ കൂടുതൽ തെളിവുകൾ നൽകിയ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞദിവസം നല്‍കിയ പരാതിയിലാണ് സാക്ഷികളെ മൊഴി മാറ്റുന്നതടക്കമുള്ള ശബ്ദരേഖകൾ അതിജീവിത സമര്‍പ്പിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകരില്‍ നിന്നും വീണ്ടും വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അനില്‍കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
നേരത്തെ തേടിയ വിശദീകരണത്തിന് സമയപരിധി അവസാനിക്കുന്ന ഘട്ടത്തിലാണ് വീണ്ടും പരാതി നൽകിയത്. പ്രതികളുടെ അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരുടെ ശബ്ദരേഖകളാണ് പരാതിയോടൊപ്പം കൈമാറിയത്.
നേരത്തെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത നടപടിയാവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ നേരിട്ട് ശ്രമിക്കുന്നു എന്നായിരുന്നു പരാതി. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു നേരത്തെ നല്‍കിയ നോട്ടീസില്‍ പറയുന്നത്. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ മാറ്റത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടയിലാണ് അതിജീവിത വീണ്ടും പരാതിയുമായി ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഫാദര്‍ വിക്ടര്‍ എവരിസ്റ്റസില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയാണ് വൈദികന്‍ മൊഴി നല്‍കിയത്.നടിയെ ആക്രമിച്ച കേസില്‍ 85 ദിവസം ജയിലില്‍ കഴിഞ്ഞ എട്ടാം പ്രതി ദിലീപിന് പല ശ്രമങ്ങള്‍ക്കൊടുവിലാണ് ജാമ്യം ലഭിച്ചത്. ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടുവെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ആരോപിച്ചിരുന്നു. മാത്രമല്ല ഫാദര്‍ വിക്ടര്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് ശേഷം വീട്ടിലെത്തി കണ്ടുവെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു. ബാലചന്ദ്ര കുമാറിന്റെ സുഹൃത്ത് കൂടിയാണ് ഫാദര്‍ വിക്ടര്‍ എവരിസ്റ്റസ്.
ദിലീപിന് ജാമ്യം ലഭിക്കാന്‍ ഏതെങ്കിലും തരത്തിലുളള ഇടപെടലുകള്‍ നടന്നോ എന്നതില്‍ വ്യക്തത വരുത്താനാണ് ഫാദര്‍ വിക്ടറില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴി എടുത്തിരിക്കുന്നത്. മാത്രമല്ല ദിലീപുമായി ഏതെങ്കിലും തരത്തിലുളള സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട് ബാലചന്ദ്ര കുമാറിന് വേണ്ടി ദിലീപിനോട് പണം ആവശ്യപ്പെട്ടു എന്നുളള ആരോപണം ഫാ. വിക്ടര്‍ നിഷേധിച്ചു.
ബാലചന്ദ്ര കുമാറിനൊപ്പം ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ചിനോട് ഫാ. വിക്ടര്‍ വ്യക്തമാക്കി. എന്നാല്‍ ദിലീപിനോട് പണം ആവശ്യപ്പെടാനല്ല പോയത്. മറ്റ് പല ആവശ്യങ്ങള്‍ക്കുമായിരുന്നുവെന്നും വൈദികന്‍ മൊഴി നല്‍കി. ലത്തീന്‍ തിരുവനന്തപുരം രൂപതയിലെ വൈദികനായ ഫാദര്‍ വിക്ടര്‍ ആഴാകുളം ഐവിഡി സെമിനാരി നടത്തിപ്പുകാരനാണ്. ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നെയ്യാറ്റിന്‍കര ബിഷപ്പ് നേരത്തെ നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























