ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ കസേരയും തെറിക്കുമോ? ശ്രീജിത്തിന് പണി പാഴ്‌സലായി വരുന്നു! കോടതിയില്‍ നിന്നും

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച എസ് ശ്രീജിത്തിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിക്ക് നീക്കമെന്ന് സൂചന. കേരള ഹൈക്കോടതിയാണ് അന്വേഷണ സംഘത്തിനെതിരെ നടപടിക്ക് ഒരുങ്ങുന്നത്.
നീതിന്യായ കോടതിയെ സംശയനിഴലില്‍ നിര്‍ത്തിയതാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്. ഹൈക്കോടതി നടത്തിയ രഹസ്യാന്വേഷണത്തില്‍ അന്വേഷണ സംഘം ഉന്നയിച്ചതുപോലൊരു സംഭവം മനസിലാക്കാന്‍ കഴിഞ്ഞില്ല.സംസ്ഥാന പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒരു വിജിലന്‍സ് സംഘമാണ്
ഹൈക്കോടതിയുടെ അന്വേഷണ സംഘത്തിലുള്ളത്.
ദിലീപിന്റെ കേസ് നടക്കുന്ന വിചാരണ കോടതിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അത്
ഹൈക്കോടതിയെ വല്ലാതെ ഞെട്ടിച്ചു. പോലീസ് ഒരു കോടതിക്കെതിരെ ആദ്യമായാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഇത്തരം സന്ദര്‍ഭങ്ങള്‍ വിരളമാണ്. കോടതിക്കെതിരെ ആരോപണം ഉന്നയിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പോലും പോലീസ് അതിന് മുതിരാറില്ല. അത് കോടതിയെ പ്രകോപിപ്പിക്കും എന്ന ധാരണയുള്ളതുകൊണ്ടാണ് അന്വേഷണ സംഘം അതിന് മുതിരാതിരിക്കുന്നത്.
കോടതികളുടെ പ്രവര്‍ത്തനം പലപ്പോഴും ഈ 'ഇരുമ്പു മറയ്ക്കുള്ളിലാണ് നടക്കുന്നത്.
കോടതിയില്‍ നിന്നും ഒരു രേഖയും ചോര്‍ത്തുക എളുപ്പമല്ല. കനത്ത ബന്തവസിലാണ് കോടതിയില്‍ രേഖകള്‍ സൂക്ഷിക്കുന്നത്.പണത്തോട് താത്പര്യമുള്ളവര്‍ ജീവനക്കാരായി
ഉണ്ടെങ്കില്‍ തന്നെ ഇത്തരം മോഷണശ്രമങ്ങള്‍ക്കൊന്നും അവര്‍ മുതിരാറില്ല. ഒരു കോടതി ജീവനക്കാരനും ബന്തവസിലുള്ള ഒന്നും ആര്‍ക്കും നല്‍കാറില്ല. മാത്രവുമല്ല ഓരോ കോടതി ജീവനക്കാരനും സ്പഷ്യല്‍ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലുമാണ്.
കോടതിയുടെ റെക്കോര്‍ഡ് മുറിക്ക് ഉള്ള ബന്തവസും പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ആര്‍ക്കും റെക്കോര്‍ഡ് റൂമില്‍ പ്രവേശനം ലഭിക്കില്ല. അതിന്റെ താക്കോല്‍ കോടതി ശിരസ്താറിന്റെ പക്കലാണ്. ശിരസ്താര്‍ എന്നാല്‍ മജിസ്‌ട്രേറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥനാണ്.
രഹസ്യരേഖകള്‍ കോടതിയില്‍ നിന്നും ചോര്‍ന്നു എന്ന ആരോപണം ആദ്യം ഉന്നയിച്ചത് ബൈജു പൗലോസ് എന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് സംഘത്തില്‍ നിന്നും
ലഭിക്കുന്ന സൂചനകള്‍. ശ്രീജിത്ത് അത് കണ്ണുമടച്ച് വിശ്വസിക്കുകയായിരുന്നുവെന്നാണ്
കോടതി അധികൃതര്‍ പറയുന്നത്. ബൈജു പൗലോസിനെ അവിശ്വസിക്കാന്‍ ശ്രീജിത്തിന് കഴിയുമായിരുന്നില്ല. കാരണം അന്വേഷണത്തില്‍ പൂര്‍ണമായി നേത്യത്വം നല്‍കിയത് ബൈജുവാണ്. അദ്ദേഹത്തിന് മാത്രമേ കേസിലെ കാര്യ വിവരങ്ങള്‍ അറിയുകയുള്ളു. ഇടയ്‌ക്കെല്ലാം വന്നു പോകാറുണ്ടായിരുന്ന ശ്രീജിത്തിന് കേസിലെ വിവരങ്ങളെല്ലാം കൂട്ടിചേര്‍ക്കാന്‍ കഴിയുമായിരുന്നില്ല.
ശ്രീജിത്തിന് പലപ്പോഴും വീണ്ടുവിചാരമില്ലായിരുന്നു എന്ന് അദ്ദേഹവുമായി സഹകരിക്കുന്ന ഉദ്യോഗസ്ഥര്‍ പറയാറുണ്ട്. ഇതു തന്നെയാണ് ദിലീപ് കേസില്‍ അദ്ദേഹത്തിന് വിനയായത്. കോടതിക്കെതിരെ പരസൃപ്രസ്താവന നടത്തുമ്പോള്‍ ഇത് വേണോ എന്ന് ചോദിച്ചവരോട് ശ്രീജിത്ത് ദേഷ്യപെട്ടെന്നാണ് സൂചന. എന്നാല്‍ സത്യസന്ധതയും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. ഒരു കാര്യം ഏറ്റെടുത്താല്‍ ഏതറ്റം വരെയും പോകാന്‍ അദ്ദേഹം തയ്യാറായിരുന്നു. മുമ്പും പല വിവാദങ്ങളിലും ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥിതി.
ശബരിമലയിലെ യുവതീ പ്രവേശന കാലത്ത് യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം നിയുക്തനായ ശ്രീജിത്ത് ഒടുവില്‍ അയ്യപ്പസന്നിധിയിലെത്തി കണ്ണീര്‍ വാര്‍ത്തത് വാര്‍ത്തയും ചിത്രവുമായി മാറിയിരുന്നു.ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയും ക്ലാസിക്കലായിരുന്നു. ജോലിയും വിശ്വാസവും രണ്ടും രണ്ടാണ്. ശ്രീജിത്ത് ഒരു വിശ്വാസിയാണ്. ഇതാണ് ശ്രീജിത്തിന്റെ ആത്മാര്‍ത്ഥത .
ഫലമുള്ള വ്യക്ഷത്തില്‍ കല്ലേറുണ്ടാകുന്നത് സ്വാഭാവികമാണെന്ന് ഒരിക്കല്‍ ശ്രീജിത്ത് പറഞ്ഞിട്ടുണ്ട്. നാളിതുവരെ താന്‍ നീതിക്ക് നിരക്കാത്തതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ എതിര്‍ പക്ഷത്തെ അത്
ദോഷകരമായി ബാധിക്കും എന്നത് ശരിയാണ്..ഞാന്‍ നിയമത്തിന്റെ പക്ഷത്ത് നില്‍ക്കുന്നു. എനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയരാനുള്ള കാരണം ഇതാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഫ്രീ സ്‌പേസിലാണ്. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍വീസ് ചട്ടങ്ങളുടെ കെട്ടുപാടിലാണ്.അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കു
മ്പോള്‍ പോലീസുകാര്‍ക്ക് പറയാനുള്ളതു പോലും കേള്‍ക്കാറില്ല.
കോടതിയില്‍ ആര്‍ക്കും പരാതി നല്‍കാം. അപ്പോള്‍ അത് വാര്‍ത്തയായി മാറും.
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാന്‍ കഴിയില്ല. ഇതാണ് ശ്രീജിത്തിന്റെ വിശ്വാസം.
വിചാരണ കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ചത് കോടതിയുടെ ക്ഷമ നശിച്ചപ്പോഴാണ്.
നടിയെ ആക്രമിച്ച കേസില്‍ രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി അതീവ ഗൗരവത്തോടെയാണ് പറഞ്ഞത്. എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് വിചാരണ കോടതി ചോദിച്ചു. അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയത് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
കോടതിക്കെതിരെ പോലീസ് അന്വേഷണം തുടങ്ങിയാല്‍ നീതിന്യായ വ്യവസ്ഥ തകിടം മറിയും. കോടതിക്കെതിരെ അന്വേഷണം നടത്തിയാല്‍ മജിസ്റ്റ്‌ട്രേറ്റ് .
പോലീസിന് കീഴിലാവും. അത് കോടതി അനുവദിക്കില്ല.കീഴ് കോടതികള്‍ ജില്ലാ കോടതിയുടെ കീഴിലാണ്. ജില്ലാ കോടതി ഹൈകോടതിക്കും കീഴിലാണ്. ഓരോ ജില്ലയ്ക്കും ചാര്‍ജുള്ള ഹൈകോടതി ജഡ്ജിയുണ്ട്. അവരുടെ തീരുമാനങ്ങളാണ് അന്തിമം.
എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിക്കുന്ന തെന്ന് കോടതി ചോദിച്ചു.. കോടതിയുടെ അധികാരപരിധിയിലുള്ള കാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഫോറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍ വിചാരണ കോടതി രേഖകള്‍ കണ്ടെത്തിയ കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. ഈ രേഖകള്‍ ചോര്‍ന്നതില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഹര്‍ജി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷനോട് കോടതി വിമര്‍ശനം ഉന്നയിച്ചത്. കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. അതാണ് ചോര്‍ന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന രേഖ. ആ രഹസ്യ രേഖ കോടതിയുടെ എ ഡയറിയിലെ വിശദാംശങ്ങളെന്ന് കോടതി മറുപടി നല്‍കി. അത് ബഞ്ച് ക്ലര്‍ക്കാണ് തയാറാക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ദിലീപിന്റെ ഫോണില്‍ കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചു. ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ട്. കോടതി ജീവനക്കാരെയും സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. എ ഡയറി സര്‍ട്ടിഫൈഡ് കോപ്പി ആയി ദിലീപിന്റെ അഭിഭാഷകര്‍ നേരത്തെ വാങ്ങിയിട്ടുള്ളതാണ്. അതാണ് പുറത്തുവന്നത്. അത് ഒരു രഹസ്യ രേഖയല്ല എന്നും വിചാരണ കോടതി വ്യക്തമാക്കി.
കോടതി ഉത്തരവിന്റെ രണ്ട് പേജ് ദിലീപിന്റെ ഫോണില്‍ കണ്ടു വെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നതെന്ന് കോടതി പറഞ്ഞു. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
എന്നാല്‍ അതിജീവിതക്ക് എതിരായ നീക്കമായാണ് ഇതിനെ തത്പരകക്ഷികള്‍ വ്യാഖ്യാനിക്കുന്നത്. നൂറ് അപരാധികള്‍ ശിക്ഷിക്കപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണ് നീതിന്യായ കോടതികള്‍ വിശ്വസിക്കുന്നത്. ഇത് ദിലീപിന്റെ കാര്യത്തിലും ശരിയാണ്. അതിജീവത തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് തന്നെയാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. അതിജീവിതയുടെ വാക്കുകള്‍ കോടതി ഗൗരവമായി എടുത്തിട്ടുണ്ട്.
എല്ലാം തന്റെ തെറ്റായിരുന്നെന്ന് സ്വയം പഴിക്കുമായിരുന്നു എന്ന് അതിജീവിത പറഞ്ഞു. 2020ല്‍ ആണ് വിചാരണ ആരംഭിക്കുന്നത്. പതിനഞ്ച് ദിവസം തനിക്ക് കോടതിയില്‍ പോകേണ്ടതായി വന്നു. മാനസികാഘാതം നല്‍കിയ ദിവസങ്ങളായിരുന്നു അത്. എന്നാല്‍ അവസാന ദിവസം തനിക്ക് താന്‍ ഇരയല്ല അതിജീവിതയാണെന്ന തിരിച്ചറിവ് ഉണ്ടാവുകയായിരുന്നു. അഞ്ച് വര്‍ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ധാരാളം പേര്‍ തനിക്കൊപ്പം നിന്നെങ്കിലും തന്നെ അറിയാത്ത നിരവധി പേര്‍ ചാനലുകളിലും മറ്റുമിരുന്നു തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പറയുന്നത് കണ്ടു. താന്‍ രാത്രിയില്‍ സഞ്ചരിക്കാന്‍ പാടില്ലായിരുന്നു ഇതെല്ലാം കെട്ടിച്ചമച്ചുണ്ടാക്കിയ കഥകളാണ് എന്ന് ചിലര്‍ പറഞ്ഞു. താന്‍ അത്തരമൊരു വ്യക്തിയല്ല,തന്റെ മാതാപിതാക്കള്‍ അങ്ങനെയല്ല വളര്‍ത്തിയത്. ഇതെല്ലാം വളരെയധികം തളര്‍ത്തിയെന്നും അവസാനം വരെ പോരാടുമെന്നും താരം വെളിപ്പെടുത്തി. ദിലീപില്‍ നിന്നും താന്‍ നേരിട്ട അനുഭവങ്ങളുടെ സചിത്രവിവരണമാണ് നടി നല്‍കിയത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു നടിയുടെ അഭിമുഖം.
അതികഠിനമായ ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ആക്രമണത്തിനിരയായ നടി പറഞ്ഞു.. പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്ത് അവതരിപ്പിക്കുന്ന 'വി ദി വിമണ്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്റെ പിതാവ് ജീവിച്ചിരുന്നെങ്കില്‍, തനിക്ക് അടുത്ത ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നെങ്കില്‍ തനിക്കിത് സംഭവിക്കുമായിരുന്നില്ല എന്ന് താന്‍ ചിന്തിക്കുമായിരുന്നെന്നും ഇതെല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നു എന്നും നടി പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവമാണ്‌ന തനിക്കുണ്ടായത്.
സമൂഹ മാധ്യമത്തില്‍ എന്തിനാണ് താന്‍ പോസ്റ്റിട്ടതെന്ന് നടി വ്യക്തമാക്കി.
തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്ന് കരുതിയാണ് സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്. പലപ്പോഴും എല്ലാ പോരാട്ടവും അവസാനിപ്പിക്കണമെന്ന് തോന്നിയിരുന്നു. പുറത്ത് പറയേണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു. എന്നാല്‍ ഡബ്‌ള്യൂ സി സി പോലെ ധാരാളം പേര്‍ തനിക്കൊപ്പം നിന്നു. താനിപ്പോഴും ഭയപ്പെടുകയാണ്. നീതിയ്ക്ക് വേണ്ടിയുളള പോരാട്ടം എളുപ്പമല്ല. സംഭവത്തിന് ശേഷം തനിക്ക് പലരും അവസരം നിഷേധിച്ചു. എന്നാല്‍ ഭദ്രന്‍, ആശിഖ് അബു, പൃഥിരാജ്, ജിനു എബ്രഹാം, ഷാജി കൈലാസ്, ജയസൂര്യ എന്നിവര്‍ താന്‍ മലയാളം സിനിമയിലേക്ക് തിരിച്ചുവരണമെന്നും ആവശ്യപ്പെടുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേര് നടി പറഞ്ഞില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
സൂപ്പര്‍ താരങ്ങളുടെ നിലപാടിനെതിരെ നടി പരസ്യമായി ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ
പ്രസ്താവനയില്‍ എല്ലാമുണ്ടായിരുന്നു. നടിയുടെ തൊഴിലവസരം ഇല്ലാതാക്കിയതില്‍ സൂപ്പര്‍ താരങ്ങള്‍ ശ്രമിച്ചുവെന്നും സംസാരമുണ്ട്.
എന്നാല്‍ താന്‍ അപ്പോള്‍ മാനസികമായി തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍ താന്‍ ചില മലയാളം കഥകള്‍ കേള്‍ക്കുകയാണെന്നും താരം വെളിപ്പെുത്തി.ഇതാണ് പ്രമുഖ സംവിധായകന്റെ ചിത്രം.
കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നത് സത്യമാണ്. എന്നാല്‍ കുറ്റം സംശയാതീതമായി തെളിയിക്കണം. അതിനാണ് അന്വേഷണ സംഘം ശ്രമിക്കേണ്ടത്. ഇപ്പോഴത്തെ അന്വേഷണഗതി ദിലീപിന് അനുകൂലമായി മാറാന്‍ മാത്രമാണ് സാധ്യത. ഇത്തരത്തില്‍ കുറ്റമറ്റ അന്വേഷണ രീതിയില്‍ നിലപാട് ഉറപ്പിക്കുന്നതിന് പകരം ബാലചന്ദ്രകുമാറിനെ പോലുള്ള സ്ഥിരതയില്ലാത്ത സാക്ഷികള്‍ക്ക് പിന്നാലയാണ് ക്രൈംബ്രാഞ്ച് നീങ്ങുന്നത്. അതിനൊപ്പമാണ് കോടതി ജീവനക്കാരെ ഇരുട്ടത്ത് നിര്‍ത്തുന്ന ഏര്‍പ്പാട്. പണ്ട് വക്കീലന്‍മാര്‍ കോടതിയില്‍ നിന്നും സാധനങ്ങള്‍ അടിച്ചുമാറ്റുമായിരു ന്നുവെന്ന് കേട്ടിട്ടുണ്ട്. മന്ത്രി ആന്റണി രാജുവിനും രാമന്‍പിള്ള വക്കീലിനുമെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ അവസ്ഥ അന്നത്തെതില്‍ നിന്നും തികച്ചും വിഭിന്നമാണ്.
സി സി റ്റി വി ക്യാമറയുടെ കണക്ഷന്‍ മജിസ്‌ട്രേറ്റിന്റെ ഫോണിലാണുള്ളത്. അതു കൊണ്ടു തന്നെ കോടതിയെ പറ്റിക്കുന്നത് എളുപ്പമല്ല. ഇതാണ് അന്വേഷണ സംഘത്തിന് വിനയായി തീരാന്‍ പോകുന്നത്. പണി പാഴ്‌സലായി വാങ്ങുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ കസേരയും ഇളകാതിരുന്നാല്‍ ഭാഗ്യം.
https://www.facebook.com/Malayalivartha


























