ജിഷ്ണുവിന്റെ വാരിയെല്ലൊടിഞ്ഞു അകത്തേക്ക് കയറിയ നിലയില്‍....വാരിയെല്ലിനൊപ്പം തലയ്ക്കും സാരമായ മുറിവ്, കോഴിക്കോട് ചെറുവണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോക്‌സോ കേസ് പ്രതി മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.... കൂടുതല്‍ പരിശോധനകള്‍ക്കായി ജിഷ്ണു വീണുകിടന്ന സ്ഥലം ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കും

ജിഷ്ണുവിന്റെ വാരിയെല്ലൊടിഞ്ഞു അകത്തേക്ക് കയറിയ നിലയില്‍....വാരിയെല്ലിനൊപ്പം തലയ്ക്കും സാരമായ മുറിവ്, കോഴിക്കോട് ചെറുവണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോക്‌സോ കേസ് പ്രതി മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു....
ഈ പരിക്കുകളാണ് മരണത്തിന് കാരണമായത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. കൂടുതല്‍ പരിശോധനകള്‍ക്കായി ജിഷ്ണു വീണുകിടന്ന സ്ഥലം ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കും. വീടിന് സമീപത്തെ മതിലിനോട് ചേര്‍ന്നാണ് അത്യാസന്ന നിലയില്‍ ജിഷ്ണുവിനെ കണ്ടെത്തിയത്. ഈ സമയം ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയതായും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ നല്ലളം പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. പോലീസുകാരെത്തിയപ്പോള്‍ ജിഷ്ണു വീട്ടിലില്ലായിരുന്നു. തുടര്‍ന്ന് ഫോണില്‍ ജിഷ്ണുവിനെ ബന്ധപ്പെട്ട പോലീസ് വീട്ടില്‍ നിന്ന് മടങ്ങി. ഇതിന് പിന്നാലെയാണ് മരണം.
അതേസമയം നാട്ടുകാര്‍ ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നാണ് കുടുംബം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha


























