പന്നിയങ്കരയില്‍ വര്‍ധിപ്പിച്ച ടോള്‍ നിരക്കിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്... അനിശ്ചിത കാലത്തേക്കാണ് സമര പ്രഖ്യാപനം, പ്രതിമാസം 10,000 രൂപയിലധികം ടോള്‍ ഇനത്തില്‍ നല്‍കാനാവില്ലെന്ന നിലപാടില്‍ ബസ് ഉടമകള്‍

പന്നിയങ്കരയില്‍ വര്‍ധിപ്പിച്ച ടോള്‍ നിരക്കിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക് . നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസ്സുകള്‍ ഇന്ന് പണിമുടക്കും. അനിശ്ചിത കാലത്തേക്കാണ് സമര പ്രഖ്യാപനം.
ബസ് ഉടമകളുടെ ആവശ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് ജില്ല ഭരണകൂടം ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉറപ്പ് പാലിച്ചില്ലെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ മാര്‍ച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും തുടങ്ങിയത്. ടോള്‍ പിരിവ് ആരംഭിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടും, ആളുകളെ ഇറക്കി വിട്ടും സ്വകാര്യ ബസുകള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പണിമുടക്ക് സമരം. ഭാരം കൂടിയ വാഹനങ്ങള്‍ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നല്‍കേണ്ടത്.
ഇരുഭാഗത്തേക്കും പോകണമെങ്കില്‍ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നല്‍കേണ്ടത്. വാന്‍, കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കില്‍ 135 രൂപയും നല്‍കണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ് നിരക്ക്.
പ്രതിമാസം 10,000 രൂപയിലധികം ടോള്‍ ഇനത്തില്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് ബസ് ഉടമകള്‍.
https://www.facebook.com/Malayalivartha


























