ഗേറ്റില്‍ മണ്ണുമാന്തി യന്ത്രം കുടുങ്ങി... ട്രെയിന്‍ വരാറായതോടെ ഗേറ്റ് അടയ്ക്കാന്‍ കഴിഞ്ഞില്ല... ഒരു മണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു....

ഗേറ്റില്‍ മണ്ണുമാന്തി യന്ത്രം കുടുങ്ങി... ട്രെയിന്‍ വരാറായതോടെ ഗേറ്റ് അടയ്ക്കാന്‍ കഴിഞ്ഞില്ല... ഒരു മണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു.... ചിറമംഗലം റെയില്‍വേ ഗേറ്റിലാണ് മണ്ണുമാന്തി കുടുങ്ങിയതു മൂലം ട്രെയിന്‍ ഒരു മണിക്കൂറോളം നിര്‍ത്തിയിട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12ന് തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിനുവേണ്ടി ഗേറ്റ് അടയ്ക്കാന്‍ സമയത്താണ് യന്ത്രം ഗേറ്റില്‍ കുടുങ്ങി സിഗ്‌നല്‍ നല്‍കാന്‍ കഴിയാതെ വന്നത്.
ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി. ഇതോടെ റോഡ് ഗതാഗതവും ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെയാണ് മണ്ണുമാന്തി യന്ത്രം മാറ്റിയാണ് ഗേറ്റ് അടച്ച് ട്രെയിന്‍ കടന്ന് പോയത്. ഗേറ്റില്‍ റോഡ് തകര്‍ന്ന നിലയിലാണെന്ന് പരാതി ഉണ്ട്.
അതേസമയം രണ്ടു ദിവസം മുമ്പ് മുംബൈയില്‍ ഓടിത്തുടങ്ങിയ തീവണ്ടിയില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ പെണ്‍കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഈ സമയത്ത് തന്നെ മറ്റൊരു ബോഗിയില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയ രണ്ടുപെണ്‍കുട്ടികളും നിയന്ത്രണം വിട്ട് വീണു. റെയില്‍വേ ഗാര്‍ഡിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ട്രാക്കിലേയ്ക്ക് വീഴാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ രക്ഷിക്കാനായത്.
ട്രെയിന്‍ ഓടിത്തുടങ്ങവെ പ്ലാറ്റ്‌ഫോമിലേയ്ക്ക് ചാടിയ പെണ്‍കുട്ടി നിയന്ത്രണം തെറ്റി ട്രാക്കിനടുത്തേയ്ക്ക് വീഴുകയായിരുന്നു. മുംബൈയിലെ ജോഗേശ്വരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സമയയോചിതമായ ഇടപെടല്‍ നടത്തിയ ഹോം ഗാര്‍ഡിന് പാരിതോഷികം നല്‍കിയതായി പൊലീസ് കമ്മീഷണര്‍ .
"
https://www.facebook.com/Malayalivartha


























