വിദ്യാർത്ഥി സ്കൂൾ കഴിഞ്ഞ് എത്തിയതോടെ കണ്ടത് വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത്! ഭയന്ന് അലറി വിളിച്ചെങ്കിലും സമയോചിതമായ ഇടപെടൽ രക്ഷയായി! കല്ലമ്പലം കടുവയിൽ സംഭവിച്ചത്...

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. കല്ലമ്പലം കടുവയിൽ ജംക്‌ഷന് സമീപം വീടിന് തീപിടിച്ച് ഒരു മുറി പൂർണമായും കത്തി നശിച്ചു. കരവാരം സൽമ മൻസിലിൽ സലിമിന്റെ വീടിന് ആണ് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ തീ പിടിച്ചത്. കുട്ടിയുടെ സമയോചിതമായ ഇടപെടൽ കാരണം വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കായിരുന്നു. സംഭവ സമയത്ത് ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർഥിയായ കുട്ടി വിവരം നാട്ടുകാരെ അറിയിച്ചതിനുപിന്നാലെ ഉടൻ തന്നെ കല്ലമ്പലം ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തിയതോടെ തീ പെട്ടെന്ന് കെടുത്താൻ കഴിഞ്ഞു.
കത്തി നശിച്ച മുറിയുടെ തൊട്ടടുത്തായി ഗ്യാസ് സിലിണ്ടർ,ഫ്രിഡ്ജ് എന്നിവ ഉണ്ടായിരുന്നു. തക്ക സമയത്ത് കണ്ടതിനാൽ സിലിണ്ടറിൽ തീ പടർന്നുള്ള വലിയ അപകടം ഒഴിവായി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറോളം ശ്രമിച്ച് ആണ് തീ കെടുത്തിയത്.
https://www.facebook.com/Malayalivartha


























