വരുന്നു കാലിക്കറ്റില്‍ ആദ്യമായി ഒരു മതേതര വൈസ് ചാന്‍സലര്‍ വിദ്യാഭ്യാസ മന്ത്രിയെ വെള്ളത്തിലാശാനാക്കിയത് ഗവര്‍ണര്‍

ഒടുവില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും വെള്ളത്തിലാശാനായ വിദ്യാഭ്യാസമന്ത്രി ഔട്ടായി. ഇത്രയും കാലം മുസ്ലീംലീഗിന്റെ കൊടിയേന്തിയവര്‍ ഭരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നേരിട്ട് നിയമനം നടത്തുന്നു, വിസി നിയമനത്തിന് മുമ്പ് കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകരുടെ അഭിപ്രായം തേടിയിരിക്കുകയാണ് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ദ്ധരെ അധ്യാപകര്‍ക്ക് നിര്‍ദ്ദേശിക്കാം. ഇവരില്‍ ഏറ്റവുമധികം പേര്‍ നോമിനേറ്റ് ചെയ്യുന്നയാളെ വിസിയായി നിയമിക്കും.
സര്‍ക്കാരാണ് സാധാരണ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് സ്വന്തം പാര്‍ട്ടിക്ക് ഏറ്റവുമധികം ജയ് വിളിക്കുന്നയാളെ വിസിയാക്കാറാണ് പതിവ്. കേരളത്തില്‍ വിസിയാക്കണമെങ്കില്‍ ചില പ്രത്യേക മതങ്ങളില്‍ ജനിക്കണം, കേരളയില്‍ ഹിന്ദു, എംജിയില്‍ ക്രിസ്ത്യാനി, കാലിക്കറ്റില്‍ മുസ്ലീം എന്നിങ്ങനെ പോകുന്നു മതപരിഗണനകള്‍. എംജിയിലെ പ്രോവൈസി ചാന്‍സലര്‍ താനൊരു മുസ്ലീം ലീഗുകാരിയാണെന്ന് പ്രസംഗിച്ച് അഭിമാനിക്കുന്നു. കേന്ദ്രമന്ത്രിയായിരുന്ന ഒരു പ്രമുഖ ലീഗ് നേതാവിന്റെ വിശ്വസ്തയാണ് പോ-വൈസ് ചാന്‍സലര്‍. താനൊരു ലീഗുകാരിയാണെന്ന് മഹത് വനിത അഭിമാനിച്ചതറിഞ്ഞ് കേരള ഗവര്‍ണര്‍ മൂക്കത്ത് വിരല്‍ വച്ചെന്നാണ് കഥ.
കാലിക്കറ്റിലെ അധ്യാപകര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ നിയമനത്തിന് അനുയോജ്യരായവരുടെ പേരുകള്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഒക്‌ടോബര്‍ മൂന്നിനു മുമ്പ് പേരു വിവരം സര്‍ക്കാരില്‍ ലഭിച്ചിരിക്കണമെന്നുണ്ട നിര്‍ദ്ദേശം.
അതിനിടെ കോഴിക്കോട് സര്‍വകലാശാലയില്‍ വിസിയാകാന്‍ വേണ്ടി വിദേശത്ത് ചെന്ന് ലീഗിനു വേണ്ടി പ്രസംഗിച്ച മാന്യ വനിതയുടെ സാധ്യതയും പിന്തള്ളപ്പെട്ടു. മാന്യ വനിതയുടെ വീരകൃത്യങ്ങള്‍ ഗവര്‍ണര്‍ നേരില്‍ കേട്ടതു കൊണ്ട് തന്നെയാണ് അവരുടെ പദവി തെറിച്ചത്. വനിതയുടെ പ്രസംഗമടങ്ങിയ കാസറ്റ് ചില തത്പരകക്ഷികള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്നാണ് പിന്നാമ്പുറം വിശേഷം. ഫലത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ വഴി ദോഷം സംഭവിച്ചിരിക്കുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിനു മാത്രമാണ്. മോഹങ്ങള്‍ കാത്തു സൂക്ഷിച്ചവരൊക്കെ വെള്ളത്തില്‍ പോയെന്നു ചുരുക്കം. നിയമവും അതിന്റെ എല്ലാവശങ്ങളും അരച്ചുകലക്കിക്കുടിച്ച നമ്മുടെ ഗവര്‍ണറുടെ അടുത്താണ് ചുമ്മാ ലീഗിന്റെ ഓലപ്പാമ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























