സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പാക്കും.... പ്ലസ് ടു കെമിസ്ട്രി പേപ്പര്‍ വാല്യുവേഷന്റെ ഉത്തര സൂചികയില്‍ പോരായ്മയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പാക്കും.... പ്ലസ് ടു കെമിസ്ട്രി പേപ്പര്‍ വാല്യുവേഷന്റെ ഉത്തര സൂചികയില്‍ പോരായ്മയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
ആശങ്ക വേണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് ലഭിക്കുമെന്നും ഉന്നതതല യോഗത്തിനു ശേഷം മന്ത്രി വ്യക്തമാക്കി. ഉത്തര സൂചിക പുനഃപരിശോധിക്കില്ലെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞിരുന്നത്.
അതേസമയം മൂല്യനിര്‍ണയത്തില്‍ നിന്ന് അദ്ധ്യാപകര്‍ ഇന്നലെയും വിട്ടുനിന്നിരുന്നു. ഉത്തരസൂചികയില്‍ വ്യക്തത വരുത്തിയാലേ സഹകരിക്കുകയുള്ളൂവെന്നാണ് പ്‌ളസ് ടു കെമിസ്ട്രി അദ്ധ്യാപക കൂട്ടായ്മയുടെ തീരുമാനം. ശരിയുത്തരത്തിന് മാര്‍ക്ക് നല്‍കണമെന്ന അപേക്ഷയാണ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.
രണ്ടാം ഘട്ട മൂല്യനിര്‍ണയം ചൊവ്വാഴ്ച ആരംഭിക്കും. അതിനു മുന്‍പ് പുതിയ ഉത്തരസൂചിക വേണമെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. നിലവിലെ രീതിയില്‍ മൂല്യനിര്‍ണയം നടത്തിയാല്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കു പോലും 48 മാര്‍ക്കേ ലഭിക്കൂവെന്നും അദ്ധ്യാപകര്‍ തറപ്പിച്ചു പറയുന്നു.
രണ്ടരലക്ഷം വിദ്യാര്‍ത്ഥികളാണ് കെമിസ്ട്രി പരീക്ഷയെഴുതിയത്. ഇതിലെ മാര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയ്ക്കും ഉന്നത പഠനത്തിനും പരിഗണിക്കും. അതിനാല്‍ യഥാസമയം ഫലം പ്രഖ്യാപിച്ചില്ലെങ്കില്‍ തുടര്‍പഠനത്തെ ബാധിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























