പിസി ജോര്‍ജിന്റെ അറസ്റ്റ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം, മജിസ്റ്രേറ്റിന് മുമ്പിൽ ഉടൻ ഹജരാക്കും, ചുമത്തിയത് 153 എ, 295 എ എന്നീ വകുപ്പുകള്‍, പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനും കേസ്, ചീമുട്ടയെറിയുകയും കരിങ്കൊടി വീശുകയും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ, അഭിവാദ്യം അർപ്പിച്ച് ബിജെപി...!

വിദ്വേഷ പരാമര്‍ശം നടത്തിയതില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരിക്കുകയാണ്. ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്റ്രേറ്റിന് മുമ്പിൽ ഹാജരാക്കും.
വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. വിദ്വേഷ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെുത്തിരിക്കുന്നത്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ഡിജിപി അനിൽ കാന്തിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.
പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദവനം എ ആര്‍ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഐപിസി 153 എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ചപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിസി ജോർജിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.പ്രവർത്തകർ ചീമുട്ടയെറിയുകയും കരിങ്കൊടി വീശുകയും ചെയ്തു.
എന്നാൽ പിസിയെ കൊണ്ടുപോകുന്ന വാഹനവും പൊലീസ് വാഹനവും ബിജെപി പ്രവർത്തകർ വട്ടപ്പാറയ്ക്ക് സമീപം തടഞ്ഞ് നിർത്തി അഭിവാദ്യം അർപ്പിച്ചിരുന്നു. ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.
https://www.facebook.com/Malayalivartha
























