പിസി ജോര്‍ജ്ജിന്റെ അറസ്റ്റ്, ബിജെപിയുടേത് ചെറിയ കളിയല്ല, വളര്‍ന്നുവരാനുള്ള തന്ത്രം! ഇങ്ങനെ കൊട്ടിഘോഷിക്കേണ്ടതില്ല, സര്‍ക്കാര്‍ കാണിക്കുന്നത് ആന മണ്ടത്തരം, നെഞ്ചുപൊട്ടി കുഞ്ഞാലിക്കുട്ടി..

മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ അറസ്റ്റ് ബിജെപിക്കാര്‍ രാഷട്രീയ ആയുധമാക്കുന്നു എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബിജെപി നേതാക്കള്‍ തെരുവിലിറങ്ങി ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ് ഈ പ്രതികരണത്തിന് കാരണം.
മാത്രമല്ല ബിജെപിയുടെ വിദ്വേഷം സൃഷ്ടിക്കാനുളള നീക്കം യു.ഡി.എഫ്, എല്‍.ഡി.എഫ് വ്യത്യാസമില്ലാതെ സമൂഹം ചെറുക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ആഹ്വാനം ചെയ്തു. കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന് കണ്ടാണ് ബി.ജെ.പിയുടെ ഈ നീക്കമെന്നും അത് അനുവദിക്കില്ല എന്നും അദ്ദേഹം വിലയിരുത്തി. തിരുവനന്തപുരത്തെ എആര്‍ ക്യാമ്പില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ ഈ ഇടപെടല്‍
ചില ഗൂഢാലോചനകളുടെ ഭാഗമായിട്ടാണെന്നാണ് തോന്നുന്നതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
മാത്രമല്ല ഈ അറസ്റ്റിനെ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് വലുതാക്കേണ്ട കാര്യമില്ലെന്നും ബിജെപി അത് മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷപ്രസംഗ വിവാദത്തില്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പടുത്തി. ജാമ്യമില്ലാ വകുപ്പായ 153 എ പ്രകാരമാണ് കേസ്. മജിസ്‌ട്രേട്ടിന് മുന്നില്‍ അദ്ദഹേത്തെ ഹാജരാക്കും. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രസംഗമാണ് കേസിന് അടിസ്ഥാനം.
മുസ്ലിം വിഭാഗത്തെ ആക്ഷേപിക്കുന്നതാണ് പ്രസംഗമെന്ന് ആരോപിച്ച് യൂത്ത് ലീഗ് ഉള്‍പ്പെടെ ഒട്ടേറെ സംഘടനകള്‍ ഡി.ജി.പി അനില്‍കാന്തിന് പരാതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് കേസെടുത്തത്.
ബിജെപിക്ക് പുറമെ ക്രിസ്ത്യന്‍ സഭയായ ഖാസയും പിസിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. പിസി ഒറ്റക്കല്ല ഞങ്ങളെല്ലാവരും കൂടെയുണ്ട്. പെരുന്നാളിന് മുസ്ലീം സമുദായത്തിനുള്ള സമ്മാനമാണ് പിസിയുടെ അറസ്റ്റ് എന്നും പിണറായിയുടെ രാഷ്ട്രീയ അജണ്ട കേരളം മനസിലാക്കിയെന്നുമാണ് ഖാസ പറയുന്നത്. മാത്രമല്ല ബിജെപിയും ഖാസയും പിസിക്ക് കേണ്ടി തെരുവിലിറങ്ങുമ്പോള്‍ കേരളാ രാഷ്ട്രീയത്തില്‍ തന്നെ മാറ്റമുണ്ടാകാനും ഇടയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ഒരു സീറ്റുപോലും കളഞ്ഞുകുളിച്ച ബിജെപിക്ക് കയറിവരാനുള്ള അവസരമാണ് പിസിയുടെ അറസ്റ്റ് എന്ന് വളരെ വ്യക്തമായി തന്നെ കേരളക്കരക്ക് അറിയാം. ഈ ഭയം തന്നെയാണ് കുഞ്ഞാലിക്കുട്ടിക്കുമുള്ളത്.
പിസിയെ തിരുവനന്തപുരത്തുള്ള എആര്‍ ക്യാമ്പില്‍ എത്തിക്കുമ്പോഴായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചും മുട്ടയെറിഞ്ഞും പ്രതിഷേധിച്ചത്. ഇന്ന് രാവിലെ അഞ്ചുമണിക്കാണ് പിസിയെ ഈരാട്ടുപേട്ടയിലം വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha
























