ജീവിച്ചു കൊതി തീരാതെ.... പെരുന്നാള്‍ ആഘോഷിക്കാന്‍ മകള്‍ ഇല്ലല്ലോ എന്നോര്‍ത്ത് കരച്ചിലടക്കാനാവാതെ റിഫയുടെ കുടുംബം....

ജീവിച്ചു കൊതി തീരാതെ.... പെരുന്നാള്‍ ആഘോഷിക്കാന്‍ മകള്‍ ഇല്ലല്ലോ എന്നോര്‍ത്ത് കരച്ചിലടക്കാനാവാതെ റിഫയുടെ കുടുംബം....
പോകുന്നതിനു മുമ്പുള്ള രണ്ടു പെരുന്നാളിനും ഉമ്മക്കും കുടുംബത്തിലെ മറ്റു സ്ത്രീകള്‍ക്കും കരവിരുതില്‍ മൈലാഞ്ചിയിട്ടത് റിഫയായിരുന്നുവെന്ന് കണ്ണീരോടെ ഉമ്മ.
ഇപ്രാവശ്യം പെരുന്നാള്‍ ആഘോഷിക്കാന്‍ മകള്‍ ഇല്ലല്ലോ എന്ന വേദനയിലാണ് ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച േബ്ലാഗര്‍ റിഫ മെഹ്നുവിന്റെ ബാപ്പ റാഷിദും ഉമ്മ ഷെറീനയും. ഒരുപക്ഷേ ഇന്ന് റിഫ ജീവിച്ചിരുന്നുവെങ്കില്‍ വാടകവീട്ടില്‍ കഴിയേണ്ടിവരില്ലായിരുന്നുവെന്ന് ഉമ്മ പറയുന്നു.
അതായിരുന്നു മാതാപിതാക്കള്‍ക്കായി റിഫ കണ്ട സ്വപ്‌നമായിരുന്നു സുരക്ഷിതമായ ഒരു വീട്. ആ ഒരൊറ്റ ലക്ഷ്യം മനസ്സില്‍ കണ്ട് ഗള്‍ഫ് രാജ്യത്തേക്ക് പറന്നപ്പോള്‍ വീട്ടുകാരും സന്തോഷിച്ചു. മകള്‍ക്ക് നീതി കിട്ടാനായി റിഫയുടെ ഖബര്‍സ്ഥാനില്‍ പോയി റാഷിദ് പ്രാര്‍ഥിക്കും;.
മകളുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഇന്നലെ രാവിലെ മന്ത്രിയെ കാണാന്‍ പോയപ്പോള്‍ 'മകളുടെ മരണത്തിന് കാരണക്കാരന്‍ ആരാണോ അത് പുറത്തുവരണം, ഗള്‍ഫില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാത്തതിനാല്‍ ഇവിടെ അതിനുള്ള സൗകര്യം ചെയ്തുതരണ'മെന്നും റാഷിദ് ആവശ്യപ്പെടുകയുണ്ടായി.
അതേസമയം . റിഫയെ ഇപ്പോള്‍ കാണുന്നത് രണ്ടു വയസ്സുകാരനായ മകന്‍ ഹസനിലൂടെയാണെന്നും റിഫ അനുഭവിച്ച പീഡനങ്ങള്‍ ഏറെയായിരുന്നുവെന്ന് വൈകിയാണ് അറിയാന്‍ കഴിഞ്ഞതെന്ന് കരച്ചിലടക്കാനാവാതെ ഉമ്മ പറയുന്നു. ജീവിച്ചു കൊതിതീരാതെ അകാലത്തില്‍ പ്രാണന്‍ നഷ്ടമായതിന്റെ കദനകഥ കേള്‍ക്കുന്നവരെപ്പോലും കണ്ണീരണിയിക്കുകയാണ്. .
" f
https://www.facebook.com/Malayalivartha
























