പി.സിയെ കാണാൻ ഓടിക്കിതച്ച് എത്തിയത് വെറുതെയായി, എ.ആര്‍. ക്യാമ്പിലെത്തിയ കേന്ദ്ര സഹമന്ത്രി പ്രവേശനാനുനതി നിഷേധിച്ചു, പി.സി. ജോര്‍ജ് ഒരു ഭീകരവാദി അല്ലല്ലോ എന്ന് പെട്ടിത്തെറിച്ച് വി.മുരളീധരന്‍, പി.സിക്കെതിരായ പൊലീസ് നടപടി...തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്കുള്ള മുന്നറിയിപ്പ്, പിണറായി വേറെ ലെവലാണെന്ന് കെ.ടി ജലീല്‍

വിദ്വേഷപ്രസംഗം നടത്തിയതിന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ കസ്റ്റഡിയിൽ എടുത്ത പിന്നാലെ കാണാനായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ അവിടേക്ക് പാഞ്ഞിരുന്നു.നന്ദാവനം എ.ആര്‍. ക്യാമ്പിലെത്തിയ അദ്ദേഹത്തിന് പ്രവേശനാനുമതി നിഷേധിച്ചു. വി.വി. രാജേഷ് അടക്കമുള്ള ബി.ജെ.പി. നേതാക്കള്‍ക്കൊപ്പമാണ് കേന്ദ്രമന്ത്രി എ.ആര്‍. ക്യാമ്പിന് മുന്നിലെത്തിയത്. എന്നാല്‍ കേന്ദ്രമന്ത്രി കന്റോണ്‍മെന്റ് എ.സി. നേരിട്ടെത്തിയാണ് മന്ത്രിയെ ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടനീതിയാണെന്ന് വി.മുരളീധരന്‍ ആരോപിച്ചു. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകും. ആരെ പ്രീണിപ്പിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ ജനങ്ങള്‍ ഇതിനൊന്നും അനുവദിക്കില്ലെന്ന് സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ട് ഇസ്ലാമിക ഭീകരവാദികള്‍ അരിഞ്ഞുതള്ളിയ ശ്രീനിവാസന്റെ കേസില്‍ കൊലപാതകികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പി.സി. ജോര്‍ജ് ഒരു ഭീകരവാദി അല്ലല്ലോ, അദ്ദേഹം അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. മുന്‍ എം.എല്‍.എ.യാണ്. അങ്ങനെയുള്ള ഒരാളെ അറസ്റ്റ് ചെയ്യാന്‍ ഇത്രവലിയ തിടുക്കമെന്താണ് എന്നും അദ്ദേഹം ചോദ്യമുയർത്തി.
എന്നാൽ പിസിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ അഭിനന്ദിച്ച് മുന്‍ മന്ത്രി കെടി ജലീല്‍ എംഎല്‍എ രംഗത്തുവന്നു.ഇത്തരം തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് പൊലീസിന്‍റെ നടപടി.പിണറായി വേറെ ലെവലാണെന്നും കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ വീഡിയോ വൈറലായി 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് മുൻ യു.ഡി.എഫ് സർക്കാര്‍റെ കാലത്തെ ഗവ: ചീഫ് വിപ്പ് പി.സി ജോർജ്ജിനെ വെളുപ്പാൻ കാലത്ത് താമസ സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്, ഇത്തരം തോന്നിവാസങ്ങൾ പുലമ്പുന്നവർക്ക്- കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഓരോരുത്തർക്കും അവനവന്‍റേയും അവരുടെ വിശ്വാസത്തിന്‍റേയും മഹത്വങ്ങൾ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. വർഗീയ പ്രചരണത്തിൽ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല, ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരിൽ നിന്നും നൻമയെ നമുക്ക് പകർത്താം. തിന്മയെ നിരാകരിക്കുകയും ചെയ്യാം. പിണറായി വേറെ ലെവലാണ്. കേരളവും എന്ന് ജലീല്‍ പറയുന്നു.
https://www.facebook.com/Malayalivartha
























