Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ബാങ്ക് കവര്‍ച്ച: രേഖാചിത്രം പുറത്തു വിട്ടു

30 SEPTEMBER 2015 11:46 AM IST
മലയാളി വാര്‍ത്ത.

ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ കോണ്‍ക്രീറ്റ് തറ തുരന്ന് അഞ്ചു കോടി രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്നയാളിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ഇസ്മായില്‍ എന്നു പരിചയപ്പെടുത്തി കട വാടകയ്‌ക്കെടുത്തയാളിന്റെ ചിത്രമാണ് പൊലീസ് തയാറാക്കിയത്. മുറി വാടകയ്‌ക്കെടുക്കാന്‍ ഇയാളെ സഹായിച്ച തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ എ.പി. യൂസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂസഫിനു പുറമേ, കടമുറികളുടെ ഉടമ, ഇതിനു സമീപത്തെ ഒരു വ്യാപാരി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തു.

അന്യസംസ്ഥാനക്കാരായ ചിലര്‍ക്കു കൂടി കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതോടെ, അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു. കര്‍ണാടക പൊലീസിനു രേഖാചിത്രം കൈമാറിയതായാണ് വിവരം. അതേസമയം, വിജയ ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍ കവര്‍ച്ചയ്ക്കു തൊട്ടുമുന്‍പുള്ള പ്രവൃത്തി ദിവസം പതിഞ്ഞ സ്ത്രീയേയും യുവാവിനെയും പൊലീസ് തിരയുന്നുണ്ട്.

കവര്‍ച്ചയുടെ സൂത്രധാരന്‍ കടമുറികള്‍ വാടകയ്‌ക്കെടുത്ത ഇസ്മായിലാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല്‍പത്തഞ്ചു വയസിലേറെ തോന്നുന്ന ഇയാള്‍ നാലുമാസത്തോളം ചെറുവത്തൂരിലുണ്ടായിരുന്നെന്നാണ് വിവരം. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറിനെക്കുറിച്ചുള്ള വിവരങ്ങള്‍ സൈബര്‍ സെല്ലില്‍ നിന്നു പൊലീസ് ശേഖരിച്ചു. ചെറുവത്തൂരിലെ പരിചിതരെ മാത്രമാണ് ഇതില്‍ നിന്നു വിളിച്ചിരിക്കുന്നത്.

സംഭവ സ്ഥലത്തു നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ക്കു പുറമേ, ബാങ്കിന്റെ സ്‌ട്രോങ് മുറിയിലേക്കു തുരങ്കമുണ്ടാക്കിയ കടമുറിയില്‍ നിന്നു കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിന്റെ പേരുള്ള സ്റ്റിക്കര്‍ പതിച്ച ഷര്‍ട്ട് പൊലീസിനു ലഭിച്ചിട്ടുണ്ട്. സേഫ് പൊളിക്കാതെ സ്വര്‍ണം കവര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ബാക്കിയുണ്ടെന്നും ഇതേക്കുറിച്ചു വിശദമായി അന്വേഷിക്കുമെന്നും ഉത്തര മേഖലാ എഡിജിപി എന്‍. ശങ്കര്‍റെഡ്ഡി അറിയിച്ചു.

മോഷ്ടാക്കള്‍ സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും എഡിജിപി പറഞ്ഞു. കാസര്‍കോട്ടെത്തിയ മന്ത്രി രമേശ് ചെന്നിത്തലയും സംഭവസ്ഥലം സന്ദര്‍ശിച്ചു. ചെറുവത്തൂര്‍ മല്‍സ്യമാര്‍ക്കറ്റിന് എതിര്‍വശത്തെ, കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ സ്‌ട്രോങ് റൂമിന്റെ കോണ്‍ക്രീറ്റ് തറ തുരന്നു 19.5 കിലോ സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് ശനിയാഴ്ച കവര്‍ച്ച ചെയ്തത്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ മതിപ്പുവില 4.95 കോടി രൂപയാണെന്നു പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (14 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (47 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (53 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (57 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends