കോളേജ് നിയമനങ്ങള്‍ക്ക് നടേശന്‍ കോടികള്‍ കോഴ വാങ്ങിയെന്ന് വി എസ്, എസ്എന്‍ കോളേജിലെ അധ്യാപക - അനധ്യാപക നിയമനങ്ങള്‍ക്കാണ് കോഴ വാങ്ങിയത്

എസ്എന്‍ഡിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. വെള്ളാപ്പളളി നടേശന്‍ വ്യാപകമായി കോഴ വാങ്ങിയെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു. എസ്എന്‍ കോളേജിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്ക് വെള്ളാപ്പള്ളി കോടികളാണ് കോഴ വാങ്ങിയതെന്ന് വി.എസ് പറഞ്ഞു.
302 നിയമനങ്ങള്‍ നാലുവര്‍ഷം കൊണ്ട് നടത്തിയെന്നും ഒരു നിയമനത്തിന് 25 ലക്ഷം രൂപവരെയാണ് കോഴ വാങ്ങിയതെന്നും വി.എസ് ആരോപിച്ചു. നാല് വര്‍ഷം കൊണ്ട് നൂറുകോടി രൂപയോളം വെള്ളാപ്പളളി കോഴയായി വാങ്ങി. കളളപ്പണം സ്വിസ് ബാങ്കില്‍ നിന്ന് തിരിച്ച് കൊണ്ടുവരാന്‍ വെള്ളാപ്പളളി ഭയക്കുന്നുണ്ടെന്ന് പറഞ്ഞ അച്യുതാനന്ദന്‍ കളളപ്പണമൊതുക്കുന്നതിനാണ് വെള്ളാപ്പളളി കേന്ദ്രസര്‍ക്കാരുമായി കൂട്ടുകൂടുന്നതെന്നും ആരോപിച്ചു.
കണിച്ചുകുളങ്ങരയില്‍ സിപിഎമ്മിന്റെ വര്‍ഗീയ വിരുദ്ധ സെമിനാറില്‍ സംസാരിക്കവെയാണ് പരാമര്‍ശങ്ങള്‍. വെള്ളാപ്പള്ളി നടേശന്റെ വസതിക്കു തൊട്ടുസമീപമായിരുന്നു സിപിഎം സെമിനാര്‍ സംഘടിപ്പിച്ചത്. ശ്രീനാരായണ ഗുരുദേവനെ മോശമായി കണ്ടിരുന്ന സിപിഎം നേതാക്കള്‍ ഇപ്പോള്‍ ഗുരുപ്രചാരകരായി ചമഞ്ഞു പ്രായശ്ചിത്തം ചെയ്യാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചിരുന്നു.
ശ്രീനാരായണ ഗുരുദര്‍ശനത്തിന്റെ ദീപശിഖ ഏറ്റുവാങ്ങി മുന്നോട്ടു പോകുന്നതു കമ്യൂണിസ്റ്റുകാരാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പരാമര്‍ശത്തോടു പ്രതികരിക്കുവെയായിരുന്നു ഇത്തരമൊരു പരിഹാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























