തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിന് ചൂടേറുന്നു... തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും, യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിജെപിയും തിരക്കിട്ട ചര്‍ച്ചകളില്‍

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിന് ചൂടേറുന്നു... തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും, യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിജെപിയും തിരക്കിട്ട ചര്‍ച്ചകളില്‍.
മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ മുന്‍തൂക്കം. ഒഎം ശാലിന, ടിപി സിന്ധുമോള്‍ എന്നിവരാണ് ബിജെപി പരിഗണിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥികള്‍.
മഹിളാ മോര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റാണ് ഒ എം ശാലിന. ബിജെപി സംസ്ഥാന സെക്രട്ടിമാരില്‍ ഒരാളും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ടി പി സിന്ധുമോള്‍. ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണനാണ് സാധ്യതാ പട്ടികയില്‍ ഇടം പിടിച്ച നാലാമത്തെ വ്യക്തി. മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് സാധ്യത പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
ഒരു മാസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്ത്യന്‍വോട്ടുകള്‍ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനൊരുങ്ങുകയാണ് ബിജെപി. എന്നാല്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയുടെ ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കും. താന്‍ സഭയുടെ നോമിനിയല്ലെന്ന് ജോ ജോസഫും എല്‍ഡിഎഫും ആവര്‍ത്തിക്കുമ്പോഴും സാമുദായിക വോട്ടുകളില്‍ തന്നെയാണ് സിപിഐഎമ്മും ലക്ഷ്യമിടുന്നത്.
അതേസമയം സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ എം എല്‍ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ഡി എഫ് ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച് എല്‍ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha