കെഎസ്ആര്‍ടിസി സമരത്തില്‍ വലഞ്ഞ് ജനം .... കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ അര്‍ധരാത്രി മുതല്‍ ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്കു തുടരുന്നു, തമ്പാനൂര്‍ ഡിപ്പോയില്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കി

കെഎസ്ആര്‍ടിസി സമരത്തില്‍ വലഞ്ഞ് ജനം .... കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ അര്‍ധരാത്രി മുതല്‍ ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്കു തുടരുന്നു. ജീവനക്കാരില്ലാത്തതിനാല്‍ നിരവധി സര്‍വീസുകളാണ് റദ്ദാക്കിയത്.
വടകര ഡിപ്പോയില്‍ നിന്നുള്ള 11 സര്‍വീസുകള്‍ മുടങ്ങി. നിലമ്പൂരില്‍ നിന്നുള്ള 15 സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട് നിന്ന് ഇന്ന് ഒരു സര്‍വീസ് മാത്രമാണ് നടത്തിയത്.
കാട്ടാക്കട, അടൂര്‍, ഗുരുവായൂര്‍, മാവേലിക്കര,തൃശൂര്‍, താമരശേരി, കുളത്തുപ്പുഴ, കോന്നി, വെഞ്ഞാറമൂട്, പത്തനാപുരം ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണമായിട്ടും മുടങ്ങി.
തമ്പാനൂര്‍ ഡിപ്പോയില്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കി. പുനലൂരില്‍ നിന്ന് 5 സര്‍വീസുകളും, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആറ് വീതവും തലശേരിയില്‍ നിന്ന് അഞ്ചും കാസര്‍കോടില്‍ നിന്ന് നാല് സര്‍വീസുകള്‍ മാത്രമാണ് നടന്നത്.
അതേസമയം സമരം നേരിടാനായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചിനകം ശമ്പളം നല്‍കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ മന്ത്രി ആന്റണി രാജുവുമായുളള ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പണിമുടക്കിന് പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയ്തത്.
യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പരമാവധി സര്‍വീസുകള്‍ നടത്തുമെന്നു കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ അറിയിച്ചു. ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ സ്വിഫ്റ്റ് സര്‍വീസുകള്‍ ഉപയോഗിക്കും. ഡീസല്‍ വിലവര്‍ധന പ്രതിസന്ധിയുണ്ടാക്കുമ്പോഴും ശമ്പളത്തിനു പണം കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അനധികൃതമായി ജോലിക്കു ഹാജരാകാത്തവരുടെ ശമ്പളം പിടിക്കും.
്അതേസമയം മിക്കവാറും തൊഴിലാളികള്‍ സമരത്തിന്റെ കാര്യമറിയാതെ മണിക്കൂറുകളോളം ബസിനായി കാത്തു നിന്ന് ഏറെ ബുദ്ധിമുട്ടനുഭവിച്ചു. അര്‍ദ്ധരാത്രിയിലെ പണിമുടക്ക് ജനജീവിതത്തെയാകെ ദുസ്സഹമാക്കിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha