കോട്ടയം നഗര മധ്യത്തിൽ വടിവാളുമായി അക്രമ ഭീഷണി; പഴയ കേസിലെ സാക്ഷികളെ തേടി വടിവാളുമായി ഗുണ്ടയുടെ ഭീഷണി; പിടിയിലായത് ആർപ്പൂക്കര സ്വദേശി

കോട്ടയം നഗരമധ്യത്തിൽ വടിവാളുമായി ഭീഷണി മുഴക്കിയ കാപ്പ കേസ് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു . നിരവധി കഞ്ചാവ് - വധശ്രമ കേസുകളിലെ പ്രതിയായ ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി (26) യെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സുഹൃത്തായ പെൺകുട്ടിയുമായി സംസാരിച്ചതിന്റെ പേരിൽ തിരുവാതുക്കൽ സ്വദേശിയായ യുവാവിനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചത് അടക്കമുള്ള കേസിൽ പ്രതിയായിരുന്നു ജിബിൻ. ഈ കേസുകളിൽ റിമാൻഡിൽ കഴിഞ്ഞ പ്രതി , കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് , തന്റെ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിനായി വടിവാളുമായി കോട്ടയം നഗരമധ്യത്തിലെ മാർക്കറ്റിൽ എത്തി.
വടിവാൾ വീശി ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് , സ്ഥലത്ത് എത്തിയ വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ലോക്കപ്പിൽ തല ഇടിച്ച് പൊലീസുകാരെ ഭീഷണിപ്പെടുത്തി.
തുടർന്ന് , തലയിടിച്ച് പൊട്ടിക്കുകയും ചെയ്തു. തലയിൽ രണ്ട് തുന്നിക്കെട്ടും വേണ്ടി വന്നിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തന്നെ കുടിക്കിയ സാക്ഷികളെ തേടി പ്രതി എത്തിയതും പ്രതികാരദാഹത്തോടെ പെരുമാറിയതുമെല്ലാം വളരെ വിചിത്രമായ സംഭവം ആണ്.
https://www.facebook.com/Malayalivartha