പയ്യന്നൂരില്‍ പേപ്പട്ടി ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ പത്തു പേര്‍ക്ക് കടിയേറ്റു.... നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി

പയ്യന്നൂരില്‍ പേപ്പട്ടി ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ പത്തു പേര്‍ക്ക് കടിയേറ്റു.... വീടിനു പുറത്തിരിക്കുന്നതിനിടയിലായിരുന്നു ഓടിയെത്തിയ പേപ്പട്ടിയുടെ ആക്രമണം, നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
എട്ടിക്കുളത്ത് ഇന്നലെയും രാമന്തളിയില്‍ ഇന്നുമുണ്ടായ പേപ്പട്ടി ആക്രമണത്തിലാണ് കുട്ടികളും സ്ത്രീകളുമടക്കം പത്തുപേര്‍ക്കു കടിയേറ്റത്.
ഇന്നുരാവിലെ ഒന്‍പതോടെ രാമന്തളി മഹാത്മാ കള്‍ച്ചറല്‍ സെന്ററിനു സമീപത്തു താമസിക്കുന്ന സഹദേവന് (59) നേരെയാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു പുറത്തിരിക്കുന്നതിനിടയിലായിരുന്നു ഓടിയെത്തിയ പേപ്പട്ടിയുടെ ആക്രമണമുണ്ടായത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് എട്ടിക്കുളം പുഞ്ചിരിമുക്ക്, ബീച്ച് റോഡ്, എട്ടിക്കുളം പടിഞ്ഞാറ് എന്നിവിടങ്ങളില്‍ പേപ്പട്ടിയുടെ ആക്രമണം തുടങ്ങിയത്. കുട്ടികള്‍ അടക്കമുള്ളവര്‍ക്കു കടിയേറ്റു.
എട്ടിക്കുളം പടിഞ്ഞാറെ കല്ലുവെച്ച വീട്ടില്‍ ബിലാല്‍ (മൂന്ന്), കെ.പി അലിയ (നാല്), എന്‍.പി അറുമാന്‍ (മൂന്ന്), ചെറിയ ചാപ്പയില്‍ കുഞ്ഞാസു (70), എം.കെ.പി ജമീല (48), എന്‍.കെ.പി ഹിശാന്‍ (10), എ.എം.പി അസറുദ്ദീന്‍ (23), മംഗലാപുരം സ്വദേശി സുഹൈല്‍ (13), എന്‍.കെ.പി സൗദ (42) എന്നിവര്‍ക്കാണ് ഇന്നലെയുണ്ടായ പേപ്പട്ടി ആക്രമണത്തില്‍ പരിക്കേറ്റത്.
ഇവര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ചികിത്സ തേടി. കൂടാതെ രണ്ടു പോത്തുകള്‍ , വളര്‍ത്തു പൂച്ചകള്‍ എന്നിവയ്ക്കും കടിയേറ്റിട്ടുണ്ട്. പേപ്പട്ടിയെ ഓടിച്ചിട്ടു കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഇതു നേവല്‍ അക്കാഡമി വളപ്പിലേക്കു കയറി രക്ഷപ്പെടുകയായിരുന്നു. ഈ പേപ്പട്ടിതന്നെയാണ് ഇന്നു രാവിലെ രാമന്തളിയിലിറങ്ങി ആക്രമണം തുടങ്ങിയതെന്നാണ് അനുമാനം.ജനങ്ങളാകെ പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിഭ്രാന്തരായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha