വിധി കേട്ട് പൊട്ടിക്കരഞ്ഞ് പ്രതികള്‍..... റഫീഖിനെ കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം... പ്രതികള്‍ ഓരോരുത്തരും ഒരുലക്ഷം രൂപവീതം പിഴ ഒടുക്കണം, തങ്ങള്‍ക്ക് നീതികിട്ടിയെന്ന് റഫീഖിന്റെ പിതാവ്

വിധി കേട്ട് പൊട്ടിക്കരഞ്ഞ് പ്രതികള്‍..... റഫീഖിനെ കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം. നേമം, വെള്ളായണി അല്‍തസ്ലീം വീട്ടില്‍ കബീറിന്റെ മകന്‍ റഫീഖിനെ(24) കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവിന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു.
2016 ഒക്ടോബര്‍ ഏഴിന് രാത്രി 9.30-ന് കാരയ്ക്കാമണ്ഡപം, തുലവിളയില്‍വെച്ച് റഫീഖിനെ കാറ്റാടിക്കഴകൊണ്ട് പ്രതികള്‍ അടിച്ചുകൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിലെ ആറാം പ്രതിയെ കോടതി വെറുതേ വിട്ടു.
കേസിലെ പ്രതികളായ കാരയ്ക്കാമണ്ഡപം, അമ്പലത്തിന്‍വിള അന്‍സക്കീര്‍ മന്‍സിലില്‍ അന്‍സക്കീര്‍(28), കാരയ്ക്കാമണ്ഡപം, ശിവന്‍കോവിലിനു സമീപം നൗഫല്‍(27), കാരയ്ക്കാമണ്ഡപം, താന്നിവിള റംസാന മന്‍സിലില്‍ ആരിഫ്(30), ആറ്റുകാല്‍ ബണ്ട് റോഡില്‍ ശിവഭവനത്തില്‍ സനല്‍കുമാര്‍ എന്ന് വിളിക്കുന്ന മാലിക്(27), കാരയ്ക്കാമണ്ഡപം, ബി.എന്‍.വി. കോംപ്ലക്സിനു സമീപം ആഷര്‍(26), കാരയ്ക്കാമണ്ഡപം, പൊറ്റവിള റോഡില്‍ അബ്ദുല്‍ റഹീം മകന്‍ ആഷിഖ്(25), നേമം, പുത്തന്‍വിളാകം അമ്മവീട് ലൈനില്‍ ഹബീബ് റഹ്മാന്‍(26) എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷിച്ചത്.
പ്രതികള്‍ ഓരോരുത്തരും ഒരുലക്ഷം രൂപവീതം പിഴ ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിന തടവ് അനുഭവിക്കണം. ജീവപര്യന്ത തടവിനു പുറമേ അന്യായമായി സംഘം ചേര്‍ന്നതിന് ഒരുവര്‍ഷം കഠിനതടവും സംഘടിച്ച് ലഹള നടത്തിയതിന് ഒരുവര്‍ഷം കഠിനതടവും അന്യായതടസം ചെയ്തതിന് ഒരുമാസം സാധാരണ തടവും ഒന്നുമുതല്‍ ഏഴുവരെ പ്രതികള്‍ അനുഭവിക്കണം.
മാരകായുധങ്ങള്‍ കൈവശംവെച്ച് ലഹള നടത്തിയ ഒന്നുമുതല്‍ നാലുവരെ പ്രതികളായ അന്‍സക്കീര്‍, നൗഫല്‍, ആരിഫ്, മാലിക് എന്നിവര്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
അതേസമയം ജീവപര്യന്തം കഠിനതടവ് ശിക്ഷിച്ചുകൊണ്ട് ജഡ്ജി വിധി പ്രസ്താവിച്ചപ്പോള്‍ പ്രതികള്‍ കോടതിക്കുള്ളില്‍ പൊട്ടിക്കരഞ്ഞു. ഒന്നാം പ്രതി അന്‍സക്കീര്‍, ഏഴാം പ്രതി ആഷിഖ്, എട്ടാം പ്രതി ഹബീബ് റഹ്മാന്‍ എന്നിവരാണ് പൊട്ടിക്കരഞ്ഞത്.
പ്രതികള്‍ ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു. കോടതി കനിവ് കാണിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. പ്രതികളെ ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ച കോടതിയുടെ നടപടിയെ സ്വാഗതം ചെയ്ത് റഫീഖിന്റെ മാതാപിതാക്കള്‍. തങ്ങള്‍ക്ക് നീതികിട്ടിയെന്ന് റഫീഖിന്റെ പിതാവ് പറയുന്നു
"
https://www.facebook.com/Malayalivartha