സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ യു.എസ്. ശശി അന്തരിച്ചു... എറണാകുളത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം

സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ യു.എസ്. ശശി(71) അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലായിരുന്നു. തൃശൂര്‍ മാള നെയ്തക്കുടി സ്വദേശിയാണ്.
മാള മുന്‍ എംഎല്‍എയാണ്. 1998ല്‍ മുന്‍മന്ത്രി വി.കെ. രാജന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് യു.എസ്. ശശി എംഎല്‍എയായത്.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ല വൈസ് പ്രസിഡന്റ്, എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം, കേരള സംസ്ഥാന ചെത്ത് തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha