ആ ബാലിക മരിച്ചിട്ട് ഇന്നേക്ക് 11 ദിവസം പിന്നിട്ടു; നൂറോളം പേര്‍ ആശുപത്രിയിലായിട്ടും യാതൊരുവിധ കുലുക്കവുമില്ലാതെ അധികൃതർ, അത് ഭക്ഷ്യവിഷബാധ തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല! ആന്‍സിയ മരിച്ച സംഭവത്തില്‍ വീട്ടുകാരെയും നാട്ടുകാരെയും വിഡ്ഢികളാക്കി സർക്കാരിന്റെ നീക്കം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ പല ഭാഗത്തും ഭക്ഷ്യസുരക്ഷയെ മുൻനിർത്തിയുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഭക്ഷ്യവിഷബാധമൂലം മരണങ്ങൾ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരത്തിൽ വാർത്തകൾ വന്നിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഭക്ഷണത്തില്‍നിന്നുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഒരു കുട്ടി മരിക്കുകയും നൂറോളം പേര്‍ ആശുപത്രിയിലാവുകയും ചെയ്തിട്ട് ഇന്നേക്ക് 11 ദിവസം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ അത് ഭക്ഷ്യവിഷബാധ തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് കാണുവാൻ സാധിക്കും.
കണ്ടശ്ശാംകടവില്‍ ഒമ്പതുവയസ്സുകാരി ആന്‍സിയ മരിച്ച സംഭവത്തില്‍ സർക്കാർ വീട്ടുകാരെയും നാട്ടുകാരെയും വിഡ്ഢികളാക്കുന്ന നിലയാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഏപ്രില്‍ 24-ന് ഒരു ചടങ്ങില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആന്‍സിയ അടക്കമുള്ളവര്‍ക്ക് പിറ്റേന്ന് രാവിലെയാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ 25-ന് ആന്‍സിയ മരിച്ചു. ചിലര്‍ കുറേദിവസം ആശുപത്രിയില്‍ കിടക്കുകയും ചെയ്തു. ലൈസന്‍സില്ലാത്ത കാറ്ററിങ് സ്ഥാപനമാണ്ഇത്തരത്തിൽ ഭക്ഷണം വിതരണം ചെയ്തതെന്ന് അത് അടപ്പിച്ചപ്പോഴാണ് നാട്ടുകാര്‍ പോലും അറിയുന്നത്.
ഈ സംഭവം നടന്ന് ഏറെനേരം കഴിഞ്ഞ് ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിള്‍ തിരക്കി ചെല്ലുമ്പോള്‍ അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സാമ്പിള്‍ കിട്ടാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതർ ഉന്നയിക്കുന്ന വാദം. ഇതുകൂടാതെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാത്തതാണ് കേസെടുക്കാത്തതിന് മറ്റൊരു കാരണമായി പറയുന്നത്.
അതേസമയം ആന്‍സിയയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണെന്ന് പോലീസ് പറയുന്നു. അതിന്റെ റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയശേഷം വേണം കേസെടുക്കാന്‍ പോലും. ഇത്തരത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ഗുരുതര സംഭവത്തിലാണ് 'മുറപോലെ സര്‍ക്കാര്‍ കാര്യം' നടക്കുന്നത് തന്നെ. പരിശോധനാഫലം എന്നു കിട്ടുമെന്ന് പറയാന്‍ എസ്.എച്ച്.ഒ. അനീഷ് കരീമിന് കഴിയുന്നില്ല.
അങ്ങനെ റിപ്പോര്‍ട്ട് കിട്ടിയിട്ട് എന്തെങ്കിലും നടപടി വേണമോ എന്ന് തീരുമാനിക്കാനിരിക്കുകയാണെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഉദയശങ്കറും ചൂണ്ടിക്കാണിക്കുന്നത്. കാറ്ററിങ് സ്ഥാപനത്തിന്റെ ഉടമയുടെ മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha