മാളത്തില്‍ നിന്നും പൊക്കും... വിജയ്ബാബുവിനെ എത്രയും വേഗം പിടികൂടാന്‍ അന്വേഷണ സംഘം; പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ നീക്കമെന്ന് തെളിവുകള്‍; വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി; ഇനി ദുബായില്‍ ചലിക്കാനാവില്ല

വിജയ് ബാബു ദുബായിലുണ്ടെങ്കില്‍ ഇനി അങ്ങോട്ടുമിങ്ങോട്ടും അനങ്ങാന്‍ പറ്റില്ല. പെട്ടത് തന്നെ. വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയതോടെ ദുബായ് പോലീസും കരുക്കള്‍ നീക്കിയിട്ടുണ്ട്. എത്രയും വേഗം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഒളിവില്‍ കഴിയുന്ന പ്രതി വിജയ് ബാബു പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി തെളിവുകള്‍ ലഭിച്ചതോടെയാണു രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കേരള പൊലീസ് വേഗത്തിലാക്കിയത്. കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നു ലഭിച്ച അറസ്റ്റ് വാറന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇന്റര്‍പോളിനും ദുബായ് പൊലീസിനും കൈമാറി. ദുബായില്‍ വിജയ് ബാബു ഉപയോഗിക്കാന്‍ സാധ്യതയുള്ള ഫോണ്‍ നമ്പറുകളെല്ലാം സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചു മൊഴി നല്‍കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരുന്നുണ്ട്.
വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് ഇന്നലെയാണ് കൈമാറിയത്. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. വിജയ് ബാബു യുഎഇയില്‍ എവിടെയുണ്ടെന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് വ്യക്തതയില്ല. ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്റ് കൈമാറിയത്.
അവരുടെ മറുപടി കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇന്റര്‍പോള്‍ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ കോടതി ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറന്റാണ് യുഎഇ പൊലീസിന് കൈമാറിയത്.
വിജയ് ബാബു യു എ ഇയില്‍ എവിടെയുണ്ടന്ന് നിലവില്‍ കൊച്ചി പൊലീസിന് അറിയില്ല. അറസ്റ്റ് വാറന്റിന്റെ പശ്ചാത്തലത്തില്‍ എവിടെയുണ്ടെന്ന് അന്വേഷിച്ച് കണ്ടെത്താനാണ് യു എ ഇ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ യുഇഎ പൊലീസിന് വിജയ് ബാബുവിനെ തടഞ്ഞുവെയ്ക്കുന്നതിനും തടസമില്ല. അവിടെ നിന്നുളള മറുപടി കിട്ടിയശേഷം ഇന്റര്‍പോള്‍ വഴി നാട്ടിലെത്തിക്കാനാണ് ശ്രമം.
അതേസമയം മുന്‍കൂര്‍ ജാമ്യേപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബു പിടി കൊടുക്കാന്‍ സാധ്യതയില്ല. താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയ വിജയ്‌ബോബു അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടില്‍ വരാതെ മാറി നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊലീസിന് വ്യക്തമായിരുന്നു.
എന്നാല്‍ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇത്രയും ദിവസം വിജയ് ബാബുവിന് വേണ്ടി കാത്തിരിക്കാനാകില്ല എന്ന നിലപാടിലാണ് പൊലീസ്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്റര്‍പോള്‍ വഴി നീക്കങ്ങള്‍ ശക്തമാക്കിയത്. വേനല്‍ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിന് ശേഷം മാത്രമേ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാന്‍ പത്തൊമ്പതാം തീയതി വരെ സമയം ചോദിച്ചത്. എന്നാല്‍ ഗൗരവ സ്വഭാവമുള്ള കേസില്‍ വിജയ ബാബുവിന് സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്. വിജയ് ബാബുവിന്റെ ദുബൈയിലെ വിലാസം കണ്ടെത്തിയ പൊലീസ് ക്രൈംബ്രാഞ്ച് മുഖേനയാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.
"
https://www.facebook.com/Malayalivartha