ഒരു മണിക്കൂറോളം ചെളിയില്‍ കുടുങ്ങി.... വിനോദസഞ്ചാരികളുമായി പോയ വഞ്ചിവീട് അഷ്ടമുടിക്കായലിലെ ചെളിയില്‍ ചെളിയില്‍ പുതഞ്ഞു.... ഒടുവില്‍...

വിനോദസഞ്ചാരികളുമായി പോയ വഞ്ചിവീട് അഷ്ടമുടിക്കായലിലെ ചെളിയില്‍ ചെളിയില്‍ പുതഞ്ഞു. ഇതേ തുടര്‍ന്ന് പകുതിയോളം സഞ്ചാരികളെ ബോട്ടിലേക്ക് മാറ്റിയ ശേഷം വലിച്ചു കരയടുപ്പിക്കുകയായിരുന്നു. രാവിലെ പത്തോടെ വിനോദ സഞ്ചാരികളുമായി പുറപ്പെട്ട 'ബ്ലെയര്‍ 2' എന്ന വഞ്ചിവീടാണ് കായലിലെ ചെളിയില്‍ പുതഞ്ഞ് ഒരു വശത്തേക്കു ചരിഞ്ഞത്. കാറ്റു മൂലമാണ് വഞ്ചിവീട് ഈ ഭാഗത്തേക്ക് നീങ്ങിയത്.
വഞ്ചിവീട്ടില്‍ കയറു വലിച്ചു കെട്ടി, ബോട്ടില്‍ നിന്ന് കെട്ടി വലിച്ചു കൊണ്ടു വരാനായി ശ്രമങ്ങള്‍ നടന്നു . ഏറെ നേരത്തിനു ശേഷമാണ് ബോട്ടിലേക്ക് കുറച്ചു സഞ്ചാരികളെ കയറ്റാനായത്. പിന്നീട് ഇവരുടെ കൂടി സഹായത്തോടെ ജെട്ടിയിലേക്ക് വഞ്ചിവീട് വലിച്ചടുപ്പിക്കുകയായിരുന്നു.
ഒന്നര മണിക്കൂറോളം ചെളിയില്‍ കുടുങ്ങിയ സഞ്ചാരികളെ പിന്നീട് മറ്റൊരു വഞ്ചിവീടിലേക്ക് മാറ്റി യാത്ര തുടര്‍ന്നു. അഷ്ടമുടിക്കായല്‍ ശുചീകരണം നടക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് ബോട്ട് ഉടമകളുടെ ആരോപണം. മാലിന്യം കൂടിക്കിടക്കുന്ന ചതുപ്പിലേക്ക് പോയാല്‍ ബോട്ടുകളോ വഞ്ചിവീടുകളോ പുതഞ്ഞു പോകുന്ന അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു.
കഴിഞ്ഞ നവംബറില്‍ കായല്‍ ശുചീകരണത്തിനായി പദ്ധതികള്‍ വന്നെങ്കിലും ഒന്നും തന്നെ നടന്നില്ല പ്ലാസ്റ്റിക് മാലിന്യങ്ങളും മണ്ണും ചെളിയും അടിഞ്ഞ് കടുത്ത ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് കായല്‍.
https://www.facebook.com/Malayalivartha