വ്ളോഗര്‍ റിഫമെഹനുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും... കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് പ്രധാനമായും കണ്ടെത്തിയത് , കേസില്‍ ഏറ്റവും നിര്‍ണ്ണായകമാവുന്ന തെളിവാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.... ഗള്‍ഫിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും

വ്ളോഗര്‍ റിഫമെഹനുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും... കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് പ്രധാനമായും കണ്ടെത്തിയത് , കേസില്‍ ഏറ്റവും നിര്‍ണ്ണായകമാവുന്ന തെളിവാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്....
അതേ സമയം അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മരണത്തില്‍ ദൂരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
എംബാം ചെയ്തിരുന്നതിനാല്‍ മൃതശരീരം കൂടുതല്‍ ജീര്‍ണ്ണിച്ചിരുന്നില്ല. അതിനാല്‍ ശരീരത്തിലെ മുറിവുകള്‍ കണ്ടെത്താനായെന്നാണ് ഫോറന്‍സിക് വിദഗ്ധരില്‍ നിന്നും ലഭിക്കുന്ന വിവരം.
കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് പ്രധാനമായും കണ്ടെത്തിയത്. ഇതാണ് ഏറ്റവും നിര്‍ണ്ണായകമാവുക. ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മുറിവും മറ്റൊരാള്‍ കെട്ടിത്തൂക്കുമ്പോള്‍ ഉണ്ടാവുന്ന മുറിവും വ്യത്യസ്തമായിട്ടാണ്. റിഫയുടെ കാലില്‍ നേരത്തെ പരുക്കേറ്റതായും കണ്ടെത്തിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറാനാണ് ഫോറന്‍സിക് വിഭാഗത്തിന്റെ തീരുമാനം. അതിനിടെ അന്വേഷണം ഗള്‍ഫിലേക്ക് വ്യാപിപ്പിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.
റിഫയോടൊപ്പം ജോലി ചെയ്തവര്‍ അയല്‍വാസികള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് കേസില്‍ നിര്‍ണ്ണായകമാണ്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാവും താമരശേരി ഡിവൈഎസ്പി ദുബായിലേക്ക് പുറപ്പെടുക. പോസ്റ്റ്മോര്‍ട്ടത്തിനിടെ ശേഖരിച്ച ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ അടുത്ത ദിവസം പരിശോധിക്കും.
https://www.facebook.com/Malayalivartha