മത്സ്യമാര്‍ക്കറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെ കാസര്‍കോട് നഗരത്തില്‍ ഭക്ഷ്‌യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കി..... എം.ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഷവര്‍മ്മ കട അടച്ചുപൂട്ടി...

മത്സ്യമാര്‍ക്കറ്റ് റെയ്ഡ് നടത്തി 200 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചതിനു പിന്നാലെ കാസര്‍കോട് നഗരത്തിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന.
എം.ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കൊഞ്ചി എന്ന ഷവര്‍മ്മ കട അടച്ചുപൂട്ടി. പാചകം ചെയ്യുന്നതിലെ പോരായ്മയും വൃത്തിഹീനമായ അന്തരീക്ഷവുമാണ് കാരണവുമാണ്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സംസം ഹോട്ടലില്‍ നിന്ന് പിഴയീടാക്കി. പെയിന്റ് ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന 20 കിലോ ചിക്കന്‍ നശിപ്പിച്ചു.
കാലാവധി കഴിഞ്ഞ പാലും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സൂക്ഷിച്ച മുട്ടയും കണ്ടെത്തി. പ്രസ് ക്ലബ് ജംഗ്ഷനിലെ ബേക്ക് പാലസ് ബേക്കറിയില്‍ നിന്ന് ഇരുപത് കിലോ ഗ്രില്‍ഡ് ചിക്കനും പിടികൂടി നശിപ്പിച്ചു കളഞ്ഞു.
പാചകം ചെയ്യുന്നതിലെ അശാസ്ത്രീയതയാണ് കാരണം.ചെറുവത്തൂര്‍ ടൗണില്‍ ഐഡിയല്‍ ഫുഡ് പോയിന്റ് നിന്നും ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവുകയും ഒരു കുട്ടി മരിക്കുകയും ചെയ്തിട്ടും തികഞ്ഞ ലാഘവത്തോടെയാണ് ജില്ലയുടെ പല ഭാഗങ്ങളിലും ഷവര്‍മ്മ കടകള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നതെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha