മാഡത്തെ രക്ഷിക്കാന്‍ കാവ്യയും കൂട്ടരും മുന്നിട്ടിറങ്ങി! ഒളിച്ചത് പത്മസരോവരത്ത് .. സാഗറിനെ കുടഞ്ഞതോടെ പുറത്ത് ചാടിയത് വമ്പൻ രഹസ്യങ്ങൾ; സമരം തുടങ്ങിയതോടെ പലതും പുറത്ത് വരാൻ തുടങ്ങി

അതിജീവിതയ്ക്ക് നീതി കിട്ടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതാണ്. നീതി കിട്ടണമെന്ന് കരുതുന്നവരുടെ പ്രതിഷേധമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം അറിയിച്ച് നടത്തിയ ചടങ്ങ് . ഇത് വിജയിപ്പിക്കേണ്ടത് കേരളത്തിന്റെ, വനിതകളുടെ തന്നെ ആവശ്യമാണെന്നും ബൈജു കൊട്ടാരക്കര ചടങ്ങിൽ സംസാരിക്കവെ പറയുകയായിരുന്നു. അതിജീവിതയ്ക്ക് നീതി കിട്ടുക അതില്‍ വെള്ളം ചേര്‍ക്കാതിരിക്കുക അതാണ് ഈ സമരത്തിന്റെ പ്രാധാന്യം. നീതി ന്യായ മേഖലയില്‍ അടക്കം അനീതിയുടെ ഒരു ശബ്ദം കണ്ടുതുടങ്ങിയിരിക്കുന്നു. ഈ പ്രതിഷേധം ജനം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. നിര്‍ണായക കാര്യങ്ങളാണ് അതില്‍ എല്ലാവരും സംസാരിച്ചത്. ഇപ്പോഴിതാ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്. രണ്ട് ദിവസത്തിന് മുമ്പ് സാഗര്‍ എന്ന സാക്ഷിയെ പോലീസ് ചോദ്യം ചെയ്തിരുന്നുവെന്നും, ഒരുപാട് തെളിവുകള്‍ ഇതില്‍ നിന്ന് ലഭിച്ചെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
എന്നാല്‍ ഇപ്പോള്‍ കേസിലെ മാഡത്തെ തിരിച്ചറിഞ്ഞിട്ടും ചോദ്യം ചെയ്യാനായി പോലീസ് ബുദ്ധിമുട്ടുകയാണെന്ന് ബൈജു ആരോപിച്ചു. സാഗര്‍ ദിലീപില്‍ നിന്ന് പണം വാങ്ങിയതും, കൂടുതല്‍ ചോദിച്ചപ്പോഴുണ്ടായ തര്‍ക്കങ്ങളുമെല്ലാം പോലീസിന് ലഭിച്ചെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. പള്‍സര്‍ സുനി ആര്‍ക്ക് കൊടുക്കാനാണ് പെന്‍ ഡ്രൈവുമായി വന്നതെന്നും, ഇത് ആരുടെ കൈയ്യിലാണ് കൊടുത്തതെന്നും, ലക്ഷ്യയെന്ന സ്ഥാപനത്തില്‍ ഇത് എങ്ങനെ എത്തിയെന്നും, ആരുടെ നിര്‍ദേപ്രകാരം എത്തിച്ചു എന്നെല്ലാം കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ കേസിലെ മാഡത്തെ കുറിച്ചും ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി. ബാലചന്ദ്രകുമാര്‍ ഉള്ളപ്പോള്‍ ഒരു സ്ത്രീക്ക് വേണ്ടി ഇത് ചെയ്തതെന്ന് ദിലീപ് പറയുന്നുണ്ട്. അകത്തേക്ക് വിരല്‍ ചൂണ്ടി സംസാരിക്കുന്ന സമയത്ത്, ആ മാഡം ദിലീപിന്റെ വീട്ടിലുണ്ടായിരുന്നതായും ബൈജു കൊട്ടാരക്കര പറഞ്ഞു. അന്ന് ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന സ്ത്രീയാണ് മാഡം. അവരെ വേറെ എവിടെയും തിരയേണ്ട കാര്യമില്ല. മാഡത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍, കാവ്യാ മാധവന്റെ അടക്കമുള്ള മൂന്ന് സ്ത്രീകള്‍ ചേര്‍ന്നാണ് പിന്നീട് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത്. അതിന്റെ തെളിവുകള്‍ പോലീസിന് വ്യക്തമായി കിട്ടിയിട്ടുണ്ട്. അതോടെ ഈ കേസ് തേച്ച് മാച്ച് കളയാന്‍ പ്രതികള്‍ എല്ലാ കരുത്തും ഉപയോഗിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ്.
അതിന്റെ ഫലമാണ് എഡിജിപിയെ അടക്കം മാറ്റാനുള്ള ശ്രമമെന്ന് ബൈജു കൊട്ടാരക്കര ആരോപിക്കുന്നു. മാഡത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുറത്തുവരുമെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ഇതൊക്കെ പുറത്തുവന്നില്ലെങ്കില്‍ പൊതുജന രോഷം ഉണ്ടാവുമെന്ന് ഉറപ്പാണ്. ഈ മാഡം മുമ്പ് മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തില്‍ കാവ്യാ മാധവനെ നായികയാക്കി വെച്ചിരുന്നു. അന്ന് ജയറാം അതിനെ എതിര്‍ത്തിരുന്നു. എന്റെ നായികയായി കാവ്യ വേണ്ടെന്നായിരുന്നു പറഞ്ഞത്. കാവ്യ കൂടെ അഭിനയിക്കുന്നത് താല്‍പര്യമില്ലെന്ന് ജയറാം പറഞ്ഞതായി ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.
അതിന് ശേഷം മറ്റൊരു നായിക കാവ്യക്ക് പകരം വന്നതായും അദ്ദേഹം പറഞ്ഞു. കാവ്യ മാധവനെ മാറ്റിയ നടന്റെ കൈയ്യും കാലും തല്ലിയൊടിക്കണമെന്ന് വരെ ഈ മാഡം പറഞ്ഞിരുന്നു. അത്ര ചങ്കൂറ്റത്തോടെയാണ് ആ സ്ത്രീ അതൊക്കെ പറഞ്ഞത്. അവരുടെ മനസ്സ് എന്തായിരിക്കണം എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഈ മാഡം പോലീസിന്റെ കൈയ്യില്‍ അകപ്പെട്ടു എന്ന് ഉറപ്പാണ്. ഇനി അതും തേച്ച് മാച്ച് കളയാനാണ് ചില ഉന്നതന്മാരുടെ ശ്രമം. അവര്‍ നിയമത്തെ വെല്ലുവിളിക്കുകയാണ്. നാട്ടിലെ സമാധാനത്തെയാണ് അവര്‍ വെല്ലുവിളിക്കുന്നത്. ഈ കേസ് ജനങ്ങള്‍ അവരുടെ കണ്‍മുന്നിലൂടെ കണ്ട് പോകുന്നതാണ്. ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും ജനങ്ങള്‍ തെരുവില്‍ ഇറങ്ങും. അതിജിവീതയ്ക്ക് നീതി എന്ന പേരില്‍ നടത്തുന്ന പ്രതിഷേധം അതിന്റെ ഭാഗമാണ്. നടിക്കും, ഏത് സ്ത്രീകള്‍ക്കും നീതി ലഭിക്കണം. അതിന്റെ ആദ്യ ചുവടാണ് ഈ സമരമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. അത്തരം സമരങ്ങള്‍ക്കൊപ്പമുണ്ടാവുകയും ഐക്യദാര്‍ഢ്യം അറിയിക്കുകയുമാണ് വേണ്ടതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
https://www.facebook.com/Malayalivartha