ഡിജിപി അനില്‍കാന്ത് ഇത്തരക്കാരനായിരുന്നോ? പണ്ടത്തെ പീഡനക്കഥയും ശിക്ഷാ നടപടികളും കുത്തിപ്പൊക്കി; 15കാരിയോട് ചെയ്ത ക്രൂരത തുറന്നു പറഞ്ഞിട്ടും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല; ഗുരുതര ആരോപണവുപമായി റിട്ട. എസ്പി

സംസ്ഥാന പോലിസ് മേധാവിയായ അനില്‍ കാന്തിനെതിരേ ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് റിട്ട. എസ്പിയായ സക്കറിയ. അദ്ദേഹത്തിനെതിരെ ലൈംഗിക പീഡന ആരോപണമാണ് അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതക്ക് നീതി നടപ്പാകണം എന്നാവശ്യപ്പെട്ട് എറണാകുളത്ത് സംഘടിപ്പിച്ച 'അതിജീവിതയ്‌ക്കൊപ്പം' എന്ന ജനകീയ കൂട്ടായ്മയില്‍ വെച്ചാണ് സക്കറിയ ജോര്‍ജ്ജ് ഡിജിപിയുടെ ചരിത്രമെടുത്ത് വിളമ്പിയത്.
ഇപ്പോഴത്തെ ഡിജിപി പണ്ട് 15കാരിയായ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുള്ള ആരോപണത്തേത്തുടര്‍ന്ന് ശിക്ഷാ നടപടി ഏറ്റുവാങ്ങിയ ആളാണ് എന്നായിരുന്നു സക്കറിയ പറഞ്ഞത്.
സക്കറിയ ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..
ഇന്നത്തെ ഡിജിപി അനില്‍ കാന്ത് അന്ന് പൊലീസ് ട്രെയ്‌നിംഗ് കോളേജിന്റെ പ്രിന്‍സിപ്പാളായിരുന്നു. യുവ ഐപിഎസുകാര്‍ എഎസ്പി ട്രെയ്‌നീസ് വന്നപ്പോള്‍ ഐജി രമേശ് ചന്ദ്രഭാനു സാറിന്റെ അടുത്ത് ഇവരെ പരിചയപ്പെടുത്താന്‍ കൊണ്ടുവന്നു. ട്രെയ്‌നിംഗ് പ്രോഗ്രാമിന്റെ ഭാഗമാണ്. ഞാന്‍ രമേശ് ചന്ദ്രഭാനു സാറിന്റെ അടുത്ത് കേസിന്റെ ആലോചനയ്ക്കായി ചെന്നപ്പോള്‍ സര്‍ എന്നോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. പിന്നീട് വന്നോളാം എന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോയി. ഞാന്‍ വരുമ്പോള്‍ ഇദ്ദേഹം അവിടെ നില്‍പ്പുണ്ട്. രണ്ട് ഐപിഎസ് ട്രെയ്‌നീസ് ഇടവും വലവും നില്‍ക്കുന്നു. രമേശ് ചന്ദ്രഭാനു സാറിന്റെ മുന്നില്‍ നിന്ന് ഇയാളിങ്ങനെ വിറയ്ക്കുവാണ്. ഞാനിതിന്റെ ഇടയ്ക്കൂടെ ഇറങ്ങിവന്നു. അത് കഴിഞ്ഞ് ഇവര്‍ പോയിക്കഴിഞ്ഞതിന് ശേഷം ഞാന്‍ വീണ്ടും മുറിയിലേക്ക് വന്നു.
നിങ്ങള്‍ക്ക് ഇയാളെ അറിയാവോ എന്ന് രമേശ് ചന്ദ്രഭാനു സാറ് ചോദിച്ചു. ഞാന്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് സാര്‍ എന്നോട് പറഞ്ഞു. 15 വയസ്സുള്ള പെണ്‍കുട്ടിയെ കൂടെ കൊണ്ടു വന്ന് താമസിപ്പിച്ചേക്കുവാണ്. ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ മൂല്യം അയാള്‍ക്ക് അറിയില്ല എന്ന് പറഞ്ഞു. അതിന്റെ നൊബലിറ്റി അറിയില്ലെന്ന് പറഞ്ഞു. ഇത് ഞാന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ്. പക്ഷേ, നമ്മുടെ ഭരണ നേതൃത്വം ഇത് കേട്ടില്ല. ഇങ്ങനെയായിരുന്നു സക്കറിയ ജോര്‍ജ്ജ് കഴിഞ്ഞ ദിവസം പറഞ്ഞത്.
അതിജീവിതക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളാണ് ഇതിനകം തന്നെ രംഗത്ത് വന്നിട്ടുള്ളത്. മാത്രമല്ല അന്വേഷണ സംഘത്തിലും കേരളാ പോലീസിലും വിശ്വാസമില്ലെന്നും പല സംഘടനകളും അറിയിച്ചിരുന്നു. അനില്‍ കാന്തിന് പുറമെ മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജനനീതി സംഘടനയാണ് ആരോപണവുമായി രംഗത്ത് വന്നിരുന്നത്. നടിയാക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നടന്‍ ദിലീപിന്റെ ഫോണിലേക്ക് 50ലേറെ തവണ വിളിച്ചിട്ടുണ്ടെന്നാണ് സംഘടന പറഞ്ഞത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണക്ക് നല്‍കിയ പരാതിയിലാണ് സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദിലീപിന്റെ ഫോണിലേക്ക് 50ലേറെ തവണ വിളിച്ചിട്ടുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ എഡിജിപി സന്ധ്യക്കും മറ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക നിര്‍ദേശം ബെഹ്‌റ നല്‍കിയിരുന്നു. ജനനീതി സംഘടന പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്. അതേസമയം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ ആദ്യം മുതല്‍ക്കെ ജാഗ്രത കുറവുണ്ടായിട്ടുണ്ടെന്നും ദിലീപിനെ പൂട്ടാന്‍ പാകത്തിനുള്ള എല്ലാ തെളിവുകളും ഉണ്ടായിരുന്നിട്ടും അവര്‍ അത് ചെയ്തില്ലെന്നും അഡ്വ ആശ ഉണ്ണിത്താനും ആരോപിച്ചു.
ദിലീപിനെ അറസ്റ്റുചെയ്യാതിരിക്കാന്‍ കാരണക്കാരന്‍ മുന്‍ ഡിജിപിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ഏതെങ്കിലും ചെങ്കോലും കിരീടവുമൊക്കെ പിടിച്ച് പുരാവസ്തു എന്ന് പറയുന്ന സാധനങ്ങള്‍ക്ക് മേല്‍ കയറിരിക്കാനായിരുന്നു അദ്ദേഹത്തിന് താത്പര്യം എന്നും ആശ കുറ്റപ്പെടുത്തി.
കറകളഞ്ഞ അന്വേഷണം എന്ന് നാം വിശ്വസിക്കുമ്പോഴാണ് അന്വേഷണ സംഘത്തിനും പോലീസ് മേധാവികള്‍ക്കുംമേല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത്.
https://www.facebook.com/Malayalivartha