കത്തിക്കരിഞ്ഞത് ലക്ഷങ്ങള്‍.... ഉദ്ഘാടനത്തിന് സജ്ജമായ ബൈക്ക് ഷോറൂമില്‍ തീപിടിച്ച് 31 ബൈക്കുകളും ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും അഗ്‌നിക്കിരയായി.... 60 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം....

കത്തിക്കരിഞ്ഞത് ലക്ഷങ്ങള്‍.... നഗരത്തില്‍ മുട്ടത്തറയില്‍ ഉദ്ഘാടനത്തിന് സജ്ജമായ ബൈക്ക് ഷോറൂമില്‍ തീപിടിച്ച് 60 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. 31 ബൈക്കുകളും ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും അഗ്‌നിക്കിരയായി.
ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്കു കൊടുക്കുന്ന 'റോയല്‍ ബ്രദേഴ്‌സ് ' എന്ന കടയില്‍ ഇന്നലെ പുലര്‍ച്ചെ 3 നായിരുന്നു തീപിടിത്തമുണ്ടായത്. ഈ മാസം അവസാനം കടയുടെ ഉദ്ഘാടനം നടത്താനിരിക്കെയായിരുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്ന് ഫയര്‍ ഫോഴ്‌സിന്റെ പ്രാഥമിക നിഗമനത്തില്‍. ബൈക്ക് യാത്രക്കാരനാണു കെട്ടിടത്തില്‍ നിന്നു പുകയും തീയും ഉയരുന്നത് ആദ്യം കണ്ടത്.
തുടര്‍ന്നു ചാക്ക അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അഗ്‌നിശമന സേനാ യൂണിറ്റ് എത്തിയപ്പോഴേക്കും കട കത്തിനശിച്ചിരുന്നു. രാജാജി നഗര്‍, വിഴിഞ്ഞം യൂണിറ്റുകള്‍ കൂടി എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്താനായത്.
മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ബൈക്ക് ഷോറൂം. മുകളിലേക്ക് പടരും മുന്‍പ് തീ കെടുത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവാക്കാനായി. 80,000 രൂപ മുതല്‍ 2.5ലക്ഷം രൂപ വിലവരുന്ന ഇരുചക്രവാഹനങ്ങളാണ് കത്തിനശിച്ചത്.
കടയ്ക്കും വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സുള്ളതിനാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്നും കൂടുതല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കുമെന്നും ഫയര്‍ ഫോഴ്‌സ്. മേയര്‍ , ഡപ്യൂട്ടി മേയര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha