റിഫയെ വിവാഹത്തിന് മുമ്പും ശാരീരികമായി ഉപദ്രവിച്ചു, മെഹ്നാസിന്റെ സുഹൃത്ത് മോശമായി പെരുമാറുന്നുവെന്ന സൂചന റിഫ നല്‍കിയിരുന്നു... വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍...

റിഫയെ വിവാഹത്തിന് മുമ്പും ശാരീരികമായി ഉപദ്രവിച്ചു, മെഹ്നാസിന്റെ സുഹൃത്ത് മോശമായി പെരുമാറുന്നുവെന്ന സൂചന റിഫ നല്‍കിയിരുന്നു... വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെയാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍...
വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് അഭിഭാഷകന്റെ ആരോപണം മാത്രമല്ല മെഹ്നാസിന്റെ സുഹൃത്ത് മോശമായി പെരുമാറുന്നുവെന്ന സൂചന റിഫ നല്‍കിയിരുന്നുവെന്നും അഭിഭാഷകന്‍ വ്യക്തമാക്കുന്നു. ഒരു സ്വകാര്യ ചാനലിനോട് നടത്തിയ സംസാരത്തിനിടയിലാണ് അഭിഭാഷകന്റെ ഈ വെളിപ്പെടുത്തല്‍.
റിഫയുടെ മൃതദേഹത്തില്‍ കഴുത്തിന്റെ ഭാഗത്ത് പാടുകളുണ്ടായിരുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ദുബായിലെ സര്‍ക്കാര്‍ രേഖകളിലും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഡെഡ്‌ബോഡി നാട്ടിലെത്തിച്ച് തിരക്കുകൂട്ടി അടക്കം ചെയ്യുകയായിരുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
അതേസമയം റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ആന്തരാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലംകൂടി വന്നാലേ കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ കൊലപാതക സൂചന ലഭിച്ചാല്‍ അന്വേഷണം ദുബായിലേക്കു വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം . ഇതിനായി മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിക്കഴിഞ്ഞു.
റിഫയുടെ സുഹൃത്തുക്കള്‍, ദുബായില്‍ ഒപ്പം താമസിച്ചിരുന്നവര്‍, ബന്ധുക്കള്‍ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയേക്കും. റിഫയുടെ മാതാപിതാക്കളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.ദുബായില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടില്‍ കൊണ്ടുവന്നു സംസ്‌കരിച്ചതെന്നുള്ളതാണ് ദുരൂഹതയേറുന്നത്.
രണ്ടു കാര്യങ്ങളിലാണ് വ്യക്തത വരാനുള്ളതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശ്വാസം മുട്ടിച്ചാണോ അതോ വിഷപദാര്‍ത്ഥങ്ങള്‍ ഉളളില്‍ ചെന്നാണോ മരണം സംഭവിച്ചതെന്നുള്ളതാണ് ആ രണ്ടു വസ്തുതകള്‍. ഇക്കാര്യം വ്യക്തമാകാനുള്ള പരിശോധനയാണ് നടക്കുന്നത്.
തലയോട്ടിക്കുള്‍പ്പടെ ക്ഷതം സംഭവിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി റിഫയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലാണ് റിഫ നാട്ടില്‍നിന്നു ദുബായിലേക്കു പോയത്.
https://www.facebook.com/Malayalivartha