കൊടുങ്ങൂരില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം.... നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍, കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു, ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രികര്‍

കൊടുങ്ങൂരില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത്.
കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കാറിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.മരം കടപുഴകി റോഡിലേക്ക് വീണു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
പാമ്പാടിയില്‍ നിന്നും ഉള്ള ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കാറ്റില്‍ വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ കടപുഴകി വീഴ്ന്നു. ഇതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയുണ്ടായി.
"
https://www.facebook.com/Malayalivartha