ഐ.ജി ലക്ഷ്മൺ വീണ്ടുംപെട്ടു...! മോൺസൺ മാവുങ്കലുമായി അവിശുദ്ധ ബന്ധം, ഐ.ജി ലക്ഷ്മണിന്റെ സസ്‌പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി റിവ്യൂ കമ്മിറ്റി, ശുപാർശ അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ്

സാമ്പത്തിക-പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കലുമായി അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് ഐജി ലക്ഷ്മൺ സസ്‌പെൻഷൻ കാലാവധി നീട്ടി റിവ്യൂ കമ്മിറ്റി. മൂന്ന് മാസത്തേക്ക് കൂടിയാണ് സസ്‌പെൻഷൻ കാലാവധി നീട്ടിയിരിക്കുന്നത്. കഴിഞ്ഞ നാലിന് ചേർന്ന റിവ്യൂ കമ്മിറ്റിയാണ് കാലാവധി ദീർഘിപ്പിക്കാൻ ശുപാർശ ചെയ്തത്. പിന്നാലെ ശുപാർശ അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
മോൺസണുമായി പല വിവാദ ഇടപാടുകളും നടത്തിയെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് ശക്തമായ തെളിവുകൾ ശേഖരിച്ചിരുന്നു. മോൺസണിന്റെ പല തട്ടിപ്പുകൾക്കും ഐജി ഇടനിലക്കാരനായെന്ന മൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇടപാടുമായി ബന്ധപ്പെട്ട വാട്ട്സാപ്പ് ചാറ്റുകളും പുറത്തായിരുന്നു.
ഇതോടെയാണ് ഐജി സസ്‌പെൻഷൻ നേരിടേണ്ടി വന്നത്.2021 നവംബറിലായിരുന്നു ഐജിയുടെ സസ്‌പെൻഷൻ. സർവീസിൽ നിന്നും മാറ്റി നിർത്തിയ നടപടി നാല് മാസത്തേക്കായിരുന്നു. ഇത് അവസാനിച്ചതോടെയാണ് സസ്‌പെൻഷൻ നീട്ടണമെന്ന ശുപാർശയുമായി റിവ്യൂ കമ്മിറ്റി മുന്നോട്ട് വന്നത്.
മോന്‍സണിന്റെ മാനേജറുമായി ഐ.ജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്.മോന്‍സണ്‍ അറസ്റ്റിലായതറിഞ്ഞ് ഐ.ജി ലക്ഷ്‌മണ നിരവധി തവണ മാനേജര്‍ ജിഷ്‌ണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ആന്ധ്ര സ്വദേശിനിയെ മോന്‍സണ് പരിചയപ്പെടുത്തിയത് ലക്ഷ്‌മണയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈബിള്‍, ഖുര്‍ആന്‍, രത്നങ്ങള്‍ എന്നിവ ഇടനിലക്കാരി വഴി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha