ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുടങ്ങുന്നതിനെപറ്റി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍ ചര്‍ച്ച ചെയ്യണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അതിരൂപത

ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുടങ്ങുന്നതിനെപറ്റി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍ ചര്‍ച്ച ചെയ്യണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അതിരൂപത.
തെരഞ്ഞെടുപ്പില്‍ വികസനത്തിനൊപ്പം ഐടിപാര്‍ക്കുകളിലെ പബ്ബുകളെക്കുറിച്ചും ചര്‍ച്ച അനിവാര്യമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അതിരൂപത പ്രസിഡന്റ് ചാര്‍ളി പോള്‍, ജനല്‍ സെക്രട്ടറി ഷൈബി പാപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു.
സംസ്ഥാനത്ത് നിക്ഷേപത്തിനായി എത്തുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഐടി മേഖലയില്‍ ജീവനക്കാര്‍ക്ക് മാനസിക ഉല്ലാസത്തിനുള്ള സൗകര്യങ്ങളുടെ പരിമിതിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐടി കേന്ദ്രങ്ങളില്‍ വൈന്‍ പാര്‍ലറെന്ന ആലോചന സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ളത്.
2022 -23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ മദ്യനയ പ്രകരമാണ് ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ തുടങ്ങാനായി സര്‍ക്കാര്‍ പോകുന്നത്. കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് പോരായ്മയാണെന്നും, ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി ഇത് ചൂണ്ടിക്കാട്ടുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.എന്നാല്‍ കൊവിഡ് വന്നതോടെ മുന്നോട്ട് പോകാനായില്ല. കൊവിഡ് തീരുന്ന മുറയ്ക്ക് ഐടി പാര്‍ക്കുകളില്‍ പബ്ബ്-വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യമാലോചിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha