കൃഷിയിടം നശിപ്പിച്ച് തന്നെ വേണോ വണ്ടിയോടിച്ചുള്ള കളി? അതിഥിയായി എത്തിയ നടന്റെ പോക്കൂത്ത് സഹിക്കുന്നില്ല; വാഗമണ്ണില്‍ നടന്ന ഓഫ് റോഡ് റൈഡില്‍ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസുകാര്‍; നടന്‍ ജോജു ജോര്‍ജ്ജിനെതിരെ പരാതി..

വാഗമണ്ണില്‍ നടന്ന ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിനെതിരേ കെ.എസ്.യു. രംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ റോഡ് ഉപരോധിച്ചുള്ള സമരത്തെ ജോജു എതിര്‍ത്തതിനുള്ള പക ഇപ്പോഴും കോണ്‍ഗ്രസുകാരുടെ ഉള്ളിലുണ്ട്. അതിന്റെ ബാക്കിപത്രമാണ് വാഗമണ്ണിലും അരങ്ങേറിയത്.
കൊച്ചിയിലെ റോഡ് ഉപരോധിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് പ്രവത്തകരുടെ സമരത്തെയായിരുന്നു ജോജു എതിര്‍ത്ത്. ജോജു ജോര്‍ജ്ജിന്റെ ഇടപെടലിനെ തുടര്‍ന്ന് ചില നേതാക്കള്‍ ജയിലില്‍ പോകുകയും ചെയ്തിരുന്നു. അന്ന് മുതല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ജോജു ജോര്‍ജിന് പിന്നാലെ തന്നെയുണ്ട്. എന്തെങ്കിലുമൊരു ചെറിയ കാര്യം കിട്ടാല്‍ പോലും പണികൊടുക്കും എന്ന ദൃഢനിശ്ചയത്തിലാണ് പാര്‍ട്ടിക്കാര്‍. അതിനിടെയാണ് ജോജുവിനെ പൂട്ടാന്‍ പാകത്തിലുള്ള പുതിയ ആയുധം ഇവര്‍ക്ക് കിട്ടുന്നത്.
വാഗമണ്ണില്‍ നടന്ന ഓഫ് റോഡ് റൈഡ് മത്സരങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് കെ.എസ്.യു. ജില്ലാ കമ്മിറ്റി പറഞ്ഞത്. മാത്രമല്ല നിയമം ലംഘിച്ച നടനും റൈഡ് സംഘടിപ്പിച്ച സംഘാടകര്‍ക്കുമെതിരേ കേസെടുക്കണമെന്നും കെ.എസ്.യു. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതിയും നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.
വാഗമണ്‍ എം എം ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയില തോട്ടത്തിലാണ് റൈഡ് നടന്നത്. എന്നാല്‍ കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതെന്നാണ് കെ.എസ്.യു.വിന്റെ ആരോപണം.
ഇത് പ്ലാന്റഷന്‍ ലാന്‍ഡ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. മാത്രമല്ല ജില്ലാ ഭരണകൂടത്തിന്റെയോ പൊലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ അനുമതി തേടാതെയാണ് മത്സരം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ സുരക്ഷ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണിത് റൈഡ് നടത്തിയത് എന്നും ഇവര്‍ കുറ്റപ്പെടുത്തുന്നുണ്ട്.
മത്സരം കാണാന്‍ സംഘാടകര്‍ അതിഥിയായാണ് ജോജുവിനെ ക്ഷണിച്ചത്. എന്നാല്‍ റൈഡ് നടക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ കളി മാറി. ഓഫ് റോഡ് മത്സരത്തില്‍ ജോജു തന്റെ പ്രിയപ്പെട്ട ജീപ്പ് റാംഗ്ലറുമായി പങ്കെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടുകയും ചെയ്തിരുന്നു. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെയുള്ള പാതയില്‍ വളരെ ആവേശത്തോടെയാണ് ജോജു വാഹനംഓടിച്ചിരുന്നത്. ഇതിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായിരുന്നു.
ഓഫ്‌റോഡ് മാസ്റ്റേഴ്‌സ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. 'പൊളി, ചെതറിക്കുവല്ലേ' എന്നാണ് താരം ഓഫ് റോഡ് ഡ്രൈവിന് ശേഷം പറയുന്നത്.
അതേസമയം ഇന്നുവരെ ഓഫ്‌റോഡ് മത്സരത്തില്‍ പങ്കെടുക്കാത്ത ജോജുവിനെ ട്രാക്കിലിറക്കിയതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിട്ടുണ്ട്.
നേരത്തെ ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തിനെതിരെയാണ് ജോജു ജോര്‍ജ്ജ് പ്രതികരിച്ചത്. തുടര്‍ന്ന് നടനെയും അദ്ദേഹത്തിന്റെ വണ്ടിയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.
ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജോജുവിനെതിരെ കെഎസ്യുക്കാര്‍ രംഗത്ത് വന്നിരിക്കുന്നത് പഴയ കടം വീട്ടാനാണെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന ആക്ഷേപം.
https://www.facebook.com/Malayalivartha