നിർണായക രേഖകൾ ചോർന്നതിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി

നടി ആക്രമിക്കപ്പെട്ട കേസിൽ സൂക്ഷിച്ചു വയ്ക്കേണ്ട നിർണായക രേഖകൾ ചോർ ന്നിരുന്നു. ഈ കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കുവാനിരിക്കുകയാണ്. വിചാരണ കോടതിയാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. മാത്രമല്ല ഉദ്യോഗസ്ഥനെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയും, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും ഇന്ന് പരിഗണിക്കുവാനിരിക്കുകയാണ് .
രഹസ്യരേഖകൾ ചോർന്ന സ്ഥിതിയാണെങ്കിൽ വ്യക്തമായ തെളിവു നൽകാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇത് കൂടാതെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയതായി പറയുന്ന രേഖ കോടതി ഡയറിയിലെ പേജാണെന്നും ഇത് രഹസ്യരേഖയല്ലെന്നും വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ അപേക്ഷ മാദ്ധ്യമങ്ങൾക്ക് ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് എ ഡി ജി പി വിശദമായ റിപ്പോർട്ടും സമർപ്പിക്കുകയാണ്.
ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ മാസം 31 ന് അവസാനിക്കുകയാണ് . പക്ഷേ കേസിൽ നിർണായകമായേക്കാവുന്ന മൊഴിനൽകിയേക്കാവുന്നവരെ ഇനിയും ചോദ്യം ചെയ്യാൻ ഉണ്ടെന്നതാണ് വസ്തുത. അതേസമയം അതിജീവിതയ്ക്ക് നീതി കിട്ടുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. നീതി കിട്ടണമെന്ന് കരുതുന്നവരുടെ പ്രതിഷേധമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം അറിയിച്ച് നടത്തിയ ചടങ്ങ് .
ഇത് വിജയിപ്പിക്കേണ്ടത് കേരളത്തിന്റെ, വനിതകളുടെ തന്നെ ആവശ്യമാണെന്നും ബൈജു കൊട്ടാരക്കര ചടങ്ങിൽ സംസാരിക്കവെ പറയുകയായിരുന്നു. അതിജീവിതയ്ക്ക് നീതി കിട്ടുക അതില്‍ വെള്ളം ചേര്‍ക്കാതിരിക്കുക അതാണ് ഈ സമരത്തിന്റെ പ്രാധാന്യം. നീതി ന്യായ മേഖലയില്‍ അടക്കം അനീതിയുടെ ഒരു ശബ്ദം കണ്ടുതുടങ്ങിയിരിക്കുന്നു. ഈ പ്രതിഷേധം ജനം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
നിര്‍ണായക കാര്യങ്ങളാണ് അതില്‍ എല്ലാവരും സംസാരിച്ചത്. ഇപ്പോഴിതാ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്. രണ്ട് ദിവസത്തിന് മുമ്പ് സാഗര്‍ എന്ന സാക്ഷിയെ പോലീസ് ചോദ്യം ചെയ്തിരുന്നുവെന്നും, ഒരുപാട് തെളിവുകള്‍ ഇതില്‍ നിന്ന് ലഭിച്ചെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
https://www.facebook.com/Malayalivartha