വര്‍ക്കലയില്‍ വീട് ആക്രമിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി, പോലീസ് അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയ്ക്ക് റമീസെന്ന യുവാവുമായി പ്രണയം, യുവാവുമായി സ്റ്റേഷനിലെത്തി യുവതി, സ്വീകരിക്കാതെ ഇരുവീട്ടുകാര്‍, കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ വീട് ആക്രമിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ അഞ്ചു പേര്‍ അറസ്റ്റില്‍. അയിരൂര്‍ പൊലീസ് എസ്എച്ച്ഒ വി.കെ.ശ്രീജേഷിന്റെ നേതൃത്വത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്മരുതി ചാവടിമുക്കിന് സമീപത്തായി കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
നടയറ കുന്നില്‍ വീട്ടില്‍ നിന്നു ആറ്റിങ്ങല്‍ എല്‍എംഎസ് ചിത്തിര നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന റമീസ്(24), ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് സെമീന മന്‍സിലില്‍ മുനീര്‍(24), വര്‍ക്കല നടയറ ബംഗ്ലാവില്‍ നസീര്‍ മന്‍സിലില്‍ അമീര്‍ ഖാന്‍(24), കൊട്ടിയം പേരയം വയലില്‍ പുത്തന്‍വീട്ടില്‍ നിന്നു, ചെമ്മരുതി മുട്ടപ്പലം നടയറ കുന്നില്‍ താമസിക്കുന്ന അഷീബ്(23), ചിറയിന്‍കീഴ് ശാര്‍ക്കര പുതുക്കരിയില്‍ അജയകുമാര്‍ (24) എന്നിവരാണ് പിടിയിലായത്.
ഈ കേസിലെ ഒന്നാം പ്രതിയായ റമീസ്, മറ്റു കൂട്ടുകാരെയും കൂട്ടിയാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി അതിക്രമം കാട്ടിയത്. പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് റമീസ് എത്തിയത്.
മാരകായുധങ്ങളുമായി ബൈക്കുകളില്‍ എത്തിയ സംഘം വീടിന്റെ വാതില്‍ തുറക്കാനായി ആവശ്യപ്പെട്ടു. തുടര്‍ന്നു വീടിന്റെ മുന്‍വശത്തെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമം നടത്തി. മുറികളുടെ ജനല്‍ പാളികളുടെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു.
ഇത്തരം ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീടിന്റെ പിറകിലെ വാതില്‍ പൊളിച്ചു അകത്തു കയറിയ സംഘം പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞു.
പൊലീസ് അന്വേഷണത്തിലാണ് പെണ്‍കുട്ടി, റമീസുമായി പ്രണയത്തിലാണെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അറസ്റ്റിലായ റമീസിനൊപ്പം സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ സ്വീകരിക്കാനായി രണ്ട് വീട്ടുകാരും തയ്യാറാവാത്തതിനാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പിന്നീട് തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനും വീടുകയറി ആക്രമിച്ചതിനും അറസ്റ്റിലായ പ്രതികള്‍ക്ക് പുറമേ മറ്റ് മൂന്ന് പേര്‍ കൂടിയുള്ളതായി പൊലീസ് .
" f
https://www.facebook.com/Malayalivartha