വയനാട്ടിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു, കൊലപാതകം ബന്ധുവീട്ടിൽ വിരുന്നിനെത്തിയപ്പോൾ, കൃത്യം നടത്തിയ ശേഷം പൊലീസിനെ വിവരമറിയച്ചത് സഹോദരന്‍ വഴി, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ..!

വയനാട്ടിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കോഴിക്കോട് കൊളത്തറ സ്വദേശി നിതാ ഷെറിന്‍ (22) ആണ് കൊല്ലപ്പെട്ടത്. നിതയുടെ പനമരത്തെ ബന്ധു വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. കഴുത്ത് ഞെരിച്ചാണ് നിതാ ഷെറിനെ കൊന്നതാണെന്നാണ് സൂചന. ബന്ധുവായ വയനാട് പനമരം സ്വദേശിയുടെ വീട്ടില്‍ എത്തിയതായിരുന്നു സിദ്ദീഖും ഭാര്യ നിതയും.
പനമരത്തെ ബന്ധുവീട്ടിൽ ഇന്നലെ രാത്രിയാണ് ഇവർ രണ്ട് വയസുള്ള മകനൊപ്പം വിരുന്നിനെത്തിയത്. രാത്രിയിൽ കൃത്യം നടത്തിയ ശേഷം സിദ്ദീഖ് കോഴിക്കോടുള്ള സഹോദരന്‍ വഴി പൊലീസിനെ വിവരമറിയച്ചതായാണ് വിവരം. പോലീസെത്തി വീട്ടുകാരെ വിളിച്ചുണര്‍ത്തിയപ്പോഴാണ് കുടുംബവും വിവരമറിയുന്നത്. കുടുംബപരമായ പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പൊലീസ് അറിയിച്ചത്. നിതാ ഷെറിന്‍റെ ഭർത്താവ് സിദ്ധിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം അലപ്പുഴ ചേര്‍ത്തലയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മായിത്തറ സ്വദേശികളായ ഹരിദാസ്, ഭാര്യ ശാമള എന്നിവരാണ് മരിച്ചത്. ഹരിദാസിന് 65 വയസാണ്. ശ്യാമളക്ക് 60 വയസാണ് പ്രായം. എന്നാൽ ഇരുവരുടേയും മൃതദേഹങ്ങളിൽ വയര്‍ ചുറ്റിയ നിലയിലായിരുന്നു കണ്ടെത്തിയത്.
ദേഹത്ത് സ്വയം വയര്‍ ചുറ്റി ഷോക്കേല്‍പ്പിച്ചതെന്നാണ് സംശയിക്കുന്നത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് ഒരു മകളാണുള്ളത്. അർത്തുങ്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha