തൃശൂര്‍പ്പൂരത്തോട് ബന്ധപെട്ട് പാറമേക്കാവിന്റെ ചമയ പ്രദര്‍ശനം രാജ്യസഭ എംപിയും ബി ജെ പി നേതാവുമായി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു; തൃശൂര്‍ പൂരത്തിനുള്ള സ്‌പെഷ്യല്‍ കുടയില്‍ വി ഡി സവര്‍ക്കറിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങളിലേക്ക്

തൃശൂര്‍പ്പൂരത്തോട് ബന്ധപെട്ട് പാറമേക്കാവിന്റെ ചമയ പ്രദര്‍ശനം രാജ്യസഭ എംപിയും ബി ജെ പി നേതാവുമായി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാധാകൃഷ്ണനായിരുന്നു മുന്‍ തിരുവമ്പാടി ദേവസ്വത്തിന്റേത് ഉദ്ഘാടനം ചെയ്തത് . രണ്ട് ദിവസങ്ങളിലാണ് ചമയ പ്രദര്‍ശനം നടക്കുക. പൂരത്തലേന്നാണ് സാധാരണ ചമയ പ്രദര്‍ശനം നടക്കുന്നത്. ഇത്തവണ തിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസമായാണ് നടക്കുന്നത്. ഞായറാഴ്ചയും പൂരത്തലേന്നുമായ തിങ്കളാഴ്ചയും ചമയപ്രദര്‍ശനം നടക്കുന്നത്.
തൃശൂര്‍ പൂരത്തിനുള്ള സ്‌പെഷ്യല്‍ കുടയില്‍ വി ഡി സവര്‍ക്കറിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങളിലേക്ക് കാര്യങ്ങൾ നയിച്ചിരുന്നു. ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കും ഒപ്പമാണ് സവര്‍ക്കറെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖര്‍ ആസദിനുമൊപ്പമാണ് സവര്‍ക്കറേയും ഉള്‍പ്പെടുത്തിയത്.
ഇതിനെതിരെ കടുത്ത വിമർശനം ശക്തമായി. വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് വന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രമോദ് ചൂരങ്ങാട്ട് പറഞ്ഞത് പൂരത്തിന്റെ കുടയിലൂടെ പരിവാര്‍ അജണ്ട തുടങ്ങിവെക്കുകയാണെന്നും തൃശ്ശൂരില്‍ വരും കാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം എന്നായിരുന്നു. ദേവസ്വത്തിന്റെ നീക്കം ലജ്ജാകരം എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാൽ പറഞ്ഞത് .
പൂര്‍ത്തിന്റെ കുടകളില്‍ മഹാത്മജി വധക്കേസിലെ പ്രതിയായിരുന്ന സവര്‍ക്കറുടെ ചിത്രം പതിക്കുന്നത് ഒട്ടും അംഗീകരിക്കാൻ കഴിയുന്നില്ല ആർക്കും. ആയിരങ്ങള്‍ ഒത്തുകൂടുന്ന പൂരാഘോഷത്തെ സംഘര്‍ഷഭരിതമാക്കാനുള്ള നീക്കമാണോ എന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചെരുവില്‍ ചോദ്യമുന്നയിച്ചു .
മന്നത്തിനെ പോലെ മഹാ മനീഷിക്കൊപ്പം സവര്‍ക്കറെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്ന കാര്യം ചൂണ്ടിക്കാട്ടി അജണ്ടകളുടെ സാമ്പിള്‍ വെടിക്കെട്ടാണിത്. അജണ്ടകള്‍ക്ക് കുട പിടിച്ച് കൊടുക്കുന്നവര്‍ക്ക് കാലം മാപ്പ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് പറഞ്ഞു . സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഉന്നയിച്ചത്. ഗാന്ധിജിയെ കൊന്നതിന് വിചാരണ നേരിട്ട ദേശസ്‌നേഹികള്‍ക്ക് പൂരത്തിന്റെ ആദരം എന്ന് തുടങ്ങുന്ന കുറിപ്പിലാണ് ശ്രീജിത്ത് പെരുമന വിമര്‍ശനം ഉന്നയിച്ചത്.
https://www.facebook.com/Malayalivartha