ഷവര്‍മ കഴിച്ച് 16 വയസ്സുകാരി മരിച്ച കേസില്‍ കടയുടമയ്‌ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍

ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് 16 വയസ്സുകാരി മരിച്ച കേസില്‍ ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കുഞ്ഞഹമ്മദിനെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവനന്ദ കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.ദുബായില്‍ ജോലി ചെയ്യുന്ന ഇയാള്‍ സ്വമേധയാ കീഴടങ്ങാനുള്ള സാധ്യത അവസാനിച്ചതോടെയാണ് പൊലീസ് നടപടി.
വിവിധ ആശുപത്രികളിലായി 59 പേര്‍ ചികിത്സ തേടിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് ഷിഗെല്ലയും ഇതേ കൂള്‍ബാറിലെ ഭക്ഷ്യ സാംപിളുകളില്‍ ഷിഗെല്ല സാല്‍മൊണല്ല ബാക്ടീരിയകളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. നിലവില്‍ കൂള്‍ബാര്‍ മാനേജര്‍, മാനേജിങ് പാര്‍ട്ണര്‍, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി എന്നിവര്‍ റിമാന്‍ഡിലാണ്.
ദേവനന്ദ ഷവര്‍മ കഴിച്ചത് ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ്. അവിടുത്തെ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസര്‍കോട് പടന്ന സ്വദേശി അഹമ്മദ് ഇന്നലെ അറസ്റ്റിലായിരുന്നു. കേസില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
https://www.facebook.com/Malayalivartha