ആര്യ രാജേന്ദ്രന് കൊമ്പുണ്ടോ? മുട്ടൻ പണികൊടുത്ത് രാഷ്ട്രപതി എസ്പിയുടെ സുരക്ഷാ വീഴ്ച തൊപ്പി തെറിപ്പിച്ചു; അടുത്തത് മേയർ

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയര്‍ കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ നടപടിയെടുത്ത് ആഭ്യന്തരവകുപ്പ്. സെക്യൂരിറ്റി ചുമതലയുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി എന്‍. വിജയകുമാറിനെ സ്ഥലംമാറ്റി. ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. സുരക്ഷാ വീഴ്ച സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ നടപടിയുണ്ടാവണമെന്ന് കേന്ദ്രവും നിര്‍ദേശിച്ചിരുന്നു.
2021 ഡിസംബര്‍ 23നാണ് രാഷ്ട്രപതിയുടെ സന്ദര്‍ശന സമയത്ത് സുരക്ഷാ വീഴ്ചയുണ്ടായത്. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിനിടെ പ്രോട്ടോകോള്‍ ലംഘിച്ച് എസ്പി രാഷ്ട്രപതിയുടെ അടുത്ത് പോയി സംസാരിച്ചതും ഐബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഗുരുതര സുരക്ഷാ വീഴ്ചയാണ് കേരളത്തിൽ രാഷ്ട്രപതിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് പി എന്‍ പണിക്കര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് മേയറുടെ വാഹനം ഇടയിലേക്ക് ഇടിച്ച് കയറ്റിയത്. പിന്നാലെയെത്തിയ വാഹനം ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായിരുന്നു. വിമാനത്താവളത്തില്‍ രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ അന്നേ ദിവസം മേയറും എത്തിയിരുന്നു.
അവിടെ നിന്നും രാഷ്‌ട്രപതി പുറപ്പെട്ടതിന് പിന്നാലെ, യാത്ര ആരംഭിച്ച മേയറിന്‍റെ വാഹനം, തുമ്പ സെന്‍റ് സേവ്യേഴ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെ, രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായാണ് സഞ്ചരിച്ചത്. സാധാരണഗതിയിൽ രാഷ്ട്രപതിയുടെ വാഹന വ്യൂഹം ഇറങ്ങുന്ന മുറക്ക് വേണം മറ്റ് വാഹനങ്ങൾ അനുഗമിക്കേണ്ടത്. എന്നാൽ, ഓൾസെയിന്‍റ്സ് കോളജ് മുതൽ ജനറൽ ആശുപത്രി വരെ കിലോമീറ്ററുകളോളം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം പാഞ്ഞു.
ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് മേയറിന്‍റെ വാഹനം വിഐപി വാഹനങ്ങളുടെ ഇടയിലേക്ക് കയറിയത്. ജനറൽ ആശുപത്രിക്ക് സമീപം വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് പിന്നിലേക്ക് മേയറുടെ കാർ കയറുകയായിരുന്നു. പിറകിലുള്ള വാഹനങ്ങൾ പൊടുന്നനെ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. 14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്. ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയറുടെ വാഹനവും വാഹന വ്യൂഹത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതാണെന്നാണ് ആര്യ ഈ സംഭവത്തെ ന്യായീകരിച്ചത്.
രാഷ്ട്രപതിയുടെ 4 ദിവസത്തെ കേരള സന്ദർശനത്തിന്റെ അവസാന ദിവസം തിരുവനന്തപുരത്തെത്തിയിരുന്നു. അന്നു വൈകിട്ട് ഭാര്യയുമൊത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. ക്ഷേത്രാചാരങ്ങളെക്കുറിച്ചും മറ്റും വിശദീകരിക്കാൻ ക്ഷേത്രത്തിലെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ ക്ഷേത്രം പ്രതിനിധികൾ വിശദീകരിക്കുന്നതിനിടെ എസ്പി ഇടപെട്ട് സംസാരിച്ചെന്നാണ് ആക്ഷേപം. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും എസ്പി വിശദീകരണം തുടർന്നു. പിന്നീട് രാഷ്ട്രപതി മറ്റൊരു മുറിയിൽ വിശ്രമിച്ചപ്പോൾ എസ്പി അവിടെയെത്തിയും ക്ഷേത്രകാര്യങ്ങളെക്കുറിച്ചു സംസാരിച്ചു. തന്നെ ആശയക്കുഴപ്പത്തിലാക്കരുതെന്നു രാഷ്ട്രപതിക്കു തന്നെ പ്രതികരിക്കേണ്ടി വന്നുവെന്നാണ് വിവരം.
ഈ സംഭവം രാഷ്ട്രപതിയുടെ സുരക്ഷാ സംഘത്തിന് അലോസരമുണ്ടാക്കി. രാഷ്ട്രപതി ഡൽഹിയിൽ എത്തിയതിനു പിന്നാലെ വിശദീകരണം ആവശ്യപ്പെട്ടു േകന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിനു കത്തയച്ചു. ഇത്തരം സംഭവങ്ങൾ സുരക്ഷാ വീഴ്ചയായി പരിഗണിക്കുമെന്നും ആവർത്തിക്കരുതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. തുടർന്നാണു നടപടി.
മേയറുടെ നടപടി സുരക്ഷാവിഭാഗം എസ്.പിയുടെ വീഴ്ചയാണെന്നായിരുന്നു സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിന്‍റെ കണ്ടെത്തൽ. ജനുവരി ഒന്നിന് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 28ന് എന്‍.
വിജയകുമാറിനെ സുരക്ഷാ വിഭാഗത്തില്‍ നിന്ന് പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായി സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെയും സംസ്ഥാന പൊലീസ് മേധാവിയെയും കണ്ട് അതൃപ്തി അറിയിച്ചു. മേയർ ചെയ്ത തെറ്റിന് എസ്.പിയെ ബലിയാടാക്കുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു ഇവർ. ഇതോടെ ഉത്തരവ് ആഭ്യന്തരവകുപ്പ് മരവിപ്പിച്ചു.
എന്നാൽ രാഷ്ട്രപതിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചക്ക് കാരണക്കാരായ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിെര നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് ഡി.ജി.പി അനിൽകാന്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയതോടെയാണ് എസ്.പിയെ സ്ഥലം മാറ്റിയത്.എൻ. വിജയകുമാറിന് പകരം സെക്യൂരിറ്റി വിഭാഗം ഐ.ജിയായി ടി.വിക്രമിനെ നിയമിച്ചു.
പ്രൊബേഷൻ ഐ.പി.എസുകാരായ രാജ് പ്രസാദിനെ ഇടുക്കി അസി. പൊലീസ് സൂപ്രണ്ടായും പി. നിധിരാജിനെ പാലാ അസി. പൊലീസ് സൂപ്രണ്ടായും പ്രസവാവധിയിലായിരുന്ന എം. ഹേമലതയെ മലപ്പുറം എം.എസ്.പി കമാൻഡന്‍റായും നിയമിച്ചു.
https://www.facebook.com/Malayalivartha