വിനോദ യാത്രയ്ക്കിടെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ശേഷം രാത്രിയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്..... കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പോലീസ് നിഗമനം.... ഭര്‍ത്താവ് അറസ്റ്റില്‍

മൈസൂരുവിലേക്കുള്ള വിനോദയാത്രയ്ക്കിടെയാണ് സംഭവം. കോഴിക്കോട് കൊളത്തറ സ്വദേശി നിതാ ഷെറിന്‍ (22) കൊലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് കൊളത്തറ വാകേരി വി.അബൂബക്കര്‍ സിദ്ദിഖ് (29) ആണ് അറസ്റ്റിലായത്.
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ അബൂബക്കര്‍ സിദ്ദിഖ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. മൈസൂരുവിലേക്കുള്ള വിനോദയാത്രയ്ക്കിടെ രാത്രി വൈകിയാണ് അബൂബക്കര്‍ സിദ്ദീഖും നിതയും രണ്ട് വയസ്സുള്ള കുട്ടിയും ബൈക്കില്‍ ബന്ധുവിന്റെ വീട്ടില്‍ എത്തിയത്.
ബന്ധു വീടിന്റെ മുകളിലെ മുറിയില്‍ ഇവര്‍ക്ക് താമസമൊരുക്കി. മുറിയില്‍ കയറിയ ശേഷം ഇരുവരും തമ്മില്‍ വഴക്കാവുകയും വാക്കു തര്‍ക്കം കയ്യാങ്കളിയിലേക്ക് നയിക്കുകയുമായിരുന്നു.
രാത്രി ഒന്നരയോടെ നിതയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം സിദ്ദിഖ് കോഴിക്കോടുള്ള സഹോദരന്‍ വഴി പൊലീസിനെ വിവരം ധരിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha