തൃക്കാക്കരയില്‍ കെറെയില്‍ ചര്‍ച്ചയാക്കാന്‍ പേടി.... ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നശേഷം സംസ്ഥാനത്ത് എവിടെയും കല്ലിടല്‍ നടന്നിട്ടില്ല, വ്യാപകമായി തന്നെ നേതാക്കള്‍ കെ റെയില്‍ പോസ്റ്റുകള്‍ കുറച്ചു, എവിടെ കല്ലിട്ടാലും പിഴുതെടുക്കുമെന്ന് പ്രതിപക്ഷം

തൃക്കാക്കരയില്‍ വികസനം പ്രധാന ചര്‍ച്ചയാകുമെന്നാണ് സിപിഎം തുടക്കത്തില്‍ പറഞ്ഞിരുന്നത്. സ്ഥാനാര്‍ത്ഥിയായി അരുണ്‍കുമാര്‍ വരുമെന്ന കണക്കുകൂട്ടലില്‍ കെ റെയില്‍ പോസ്റ്ററുകള്‍ പോലും അടിച്ചിറക്കി. ഇതിനിടെയാണ് ജോ ജോസഫിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ വികസനമല്ല, മറിച്ച സഭാ രാഷ്ട്രീയമാണ് മണ്ഡലത്തില്‍ ചര്‍ച്ചയായത്.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനു വേണ്ടിയുള്ള സര്‍വേക്കല്ലിടല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി മരവിപ്പിച്ചെന്നു സൂചനകള്‍ പുറത്ത്.
ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നശേഷം സംസ്ഥാനത്ത് എവിടെയും കല്ലിടല്‍ നടന്നിട്ടില്ല. കല്ലിടല്‍ പ്രദേശത്തെ സംഘര്‍ഷവും അതു തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സര്‍ക്കാരിനുണ്ടാക്കുന്ന ക്ഷീണവും മുന്നില്‍ കണ്ടാണു പിന്മാറ്റം. സോഷ്യല്‍ മീഡിയയില്‍ അടക്കം കെ റെയില്‍ പിന്തുണ പോസ്റ്ററുകള്‍ കുറഞ്ഞിട്ടുണ്ട്. ചിലര്‍ കെ റെയില്‍ കവര്‍ ഇമേജ് ആക്കിയത് മാറ്റി. മറ്റു ചില സഖാക്കളാകട്ടെ വിവാദമായ കെ റെയില്‍ പോസ്റ്റുകളും ഹൈഡ് ചെയ്തു
വ്യാപകമായി തന്നെ നേതാക്കള്‍ കെ റെയില്‍ പോസ്റ്റുകള്‍ കുറച്ചിട്ടുണ്ട്. ഔദ്യോഗികമായി എവിടെയും കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്നാണു കെ റെയില്‍ അവകാശപ്പെടുന്നത്. എന്നാല്‍ എവിടെയാണ് അടുത്ത ദിവസം കല്ലിടുന്നതെന്നോ, കല്ലിടല്‍ എപ്പോള്‍ പുനരാരംഭിക്കുമെന്നോ ഉള്ള ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടിയില്ല. സംഘര്‍ഷ സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ ഏജന്‍സികള്‍ കല്ലിടല്‍ നടത്തുമെന്നാണു കെറെയിലിന്റെ മറുപടി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ജനരോഷം ഭയന്നാണു കല്ലിടല്‍ നിര്‍ത്തിവച്ചതെന്നും എവിടെ കല്ലിട്ടാലും പിഴുതെടുക്കുമെന്നുമാണു പ്രതിപക്ഷത്തിന്റെ നിലപാട്.
അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സില്‍വര്‍ലൈന്‍ കല്ലിടല്‍ തുടരണമെന്ന് സിപിഎമ്മില്‍ അഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍, കല്ലിടല്‍ നിര്‍ത്തിയാല്‍ യുഡിഎഫ് അത് രാഷ്ട്രീയ ആയുധമാക്കും എന്നതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു. അതേസമയം, സില്‍വര്‍ലൈന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യചര്‍ച്ചാ വിഷയവും അതു തന്നെയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് .
യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടായില്ലെങ്കില്‍ അത് സില്‍വര്‍ലൈന്‍ നടപ്പാക്കാനുള്ള ജനങ്ങളുടെ സമ്മതമായി വ്യാഖ്യാനിക്കപ്പെടാം. അതിനാല്‍ കെ റെയില്‍ ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ അജണ്ടയായി തന്നെ മുന്നോട്ടു വയ്ക്കും. ഗ്രാമവാസികളെക്കാള്‍ ഗൗരവത്തോടെയാണ് നഗരവാസികള്‍ സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
"
https://www.facebook.com/Malayalivartha