ബി.എസ്.എന്‍.എല്‍ ടവറിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവതി...രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ വലവിരിച്ച് ഉച്ചഭാഷിണിയില്‍ അനുനയ ശ്രമം നടത്തിയെങ്കിലും യുവതി ഇറങ്ങാന്‍ കൂട്ടാക്കിയില്ല, ഒടുവില്‍ തേനീച്ച വളഞ്ഞതോടെ യുവതിയ്ക്ക് സംഭവിച്ചത് ...

മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് മൂന്നരവയസുള്ള കുഞ്ഞിനെ തിരികെക്കിട്ടാനായി ബി.എസ്.എന്‍.എല്‍ ടവറിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി തമിഴ് യുവതി. തമിഴ്‌നാട് വില്ലുപുരം ജില്ലയില്‍ മേട്ടുസ്ട്രീറ്റിലെ വിജയ് മണിയുടെ ഭാര്യ 23കാരിയായ അമ്പുറോസിയാണ് ഇന്നലെ വൈകിട്ട് 4.45 ന് കായംകുളം ബി.എസ്.എന്‍.എല്‍ ഓഫീസ് വളപ്പിലെ 80 മീറ്റര്‍ ഉയരമുള്ള ടവറില്‍ കയറിയത്.
ടവറിന്റെ 20 അടി മുകളിലുള്ള ഗോവണിയിലേക്കു കയറിയ യുവതി, ശബ്ദമുണ്ടാക്കിയതോടെ ബി.എസ്.എന്‍.എല്‍ ജീവനക്കാരോടിയെത്തി. അപ്പോള്‍ ആവശ്യങ്ങള്‍ എഴുതിയ കടലാസ് താഴേക്കെറിഞ്ഞ ശേഷം യുവതി വീണ്ടും മുകളിലേക്കു കയറി. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ കുപ്പി അതിനിടെ താഴേക്ക് വീണുപോയി.
വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സും പൊലീസും സര്‍വ സന്നാഹങ്ങളുമായി എത്തി താഴെ നിലയുറപ്പിച്ചു. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ വലവിരിച്ച് ഉച്ചഭാഷിണിയില്‍ അനുനയ ശ്രമം നടത്തിയെങ്കിലും യുവതി ഇറങ്ങാന്‍ കൂട്ടാക്കിയില്ല. അപ്പോഴാണ് ഒരു കൂട്ടം തേനീച്ച യുവതിയ്ക്ക് നേരെയെത്തിയത്.
തേനീച്ച ചുറ്റം വളഞ്ഞ് കുത്തിയതോടെ അലറിവിളിച്ച യുവതി പ്രാണവെപ്രാളത്തോടെ താഴേക്കിറങ്ങി. തുടര്‍ന്ന് നെറ്റിലേക്ക് ചാടുകയായിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സില്‍ ഉടന്‍ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. യുവതി അപകടനില തരണം ചെയ്തു.
അതേസമയം ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ച് കുഞ്ഞിനെ കൊണ്ടുപോയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഏപ്രില്‍ 13 ന് തിരൂര്‍ പൊലീസ് സ്റ്റേഷനിലും 18 ന് മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല.
രണ്ടുമാസമായി നൂറനാട്ട് ഒരു കൂട്ടുകാരിക്കൊപ്പം കഴിയുകയായിരുന്നുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് വിജയ് മണിയുടെ ഉപദ്രവം സഹിക്കാനാവാതെ തമിഴ്‌നാട്ടിലെ വീട്ടില്‍നിന്നു മൂന്നര വയസുള്ള കുഞ്ഞുമായി ഇവിടെ എത്തുകയായിരുന്നു.
ഏപ്രില്‍ 13 ന് തിരൂരിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോയി. അവിടെ ഉണ്ടായിരുന്ന ഭര്‍ത്താവ് വിജയ് മണി തന്നെ ഉപദ്രവിച്ച ശേഷം കുഞ്ഞുമായി കടന്നു. ചേച്ചിയുടെ ഭര്‍ത്താവ് നീലകണ്ഠന്‍ ഇതിനു സഹായം നല്‍കുകയും ചെയ്തു. മദ്യപാനിയും അക്രമണകാരിയുമായ വിജയ് മണിയുടെ കൈയില്‍ കുഞ്ഞ് സുരക്ഷിതമല്ലാത്തതിനാലാണ് തിരികെ ആവശ്യപ്പെടുന്നതെന്നും യുവതി.
"
https://www.facebook.com/Malayalivartha