കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഹോളി ആഘോഷത്തിനിടയില്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് നാലു വര്‍ഷത്തെ പഠന വിലക്ക്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) ഹോളി ആഘോഷത്തിനിടയില്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് നാലു വര്‍ഷത്തെ പഠന വിലക്ക്.
മൂന്നാം വര്‍ഷ ബിവോക് വിദ്യാര്‍ത്ഥി മാനവ് അഷ്റഫിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്റേണല്‍ കംപ്ലെയ്ന്റ്സ് കമ്മിറ്റിയുടെ ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സര്‍വകലാശാലയുടേതാണ് നടപടി. കര്‍ശന നടപടി സ്വീകരിക്കണമെന്നു കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 18ന് സര്‍വ്വകലാശാലയില്‍ ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു. അമിനിറ്റി സെന്ററിന്റെ മുന്നില്‍ നടത്തിയ ആഘോഷത്തിനിടയില്‍ മാനവ് രണ്ട് വിദ്യാര്‍ത്ഥിനികളോടു അപമര്യാദയായി പെരുമാറുകയുണ്ടായി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കി. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാനവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ മാനവിനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു
അതേസമയം കൊച്ചി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ബിടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി കാളിദാസിനെ സര്‍വകലാശാലയില്‍ നിന്നു പുറത്താക്കും. പോക്സോ കേസും രജിസ്റ്റര്‍ ചെയ്തു.
കുസാറ്റിലെ വിദ്യാര്‍ത്ഥിനിയെ രണ്ടു വര്‍ഷം മുന്‍പ് പാലാരിവട്ടത്തെ ഫ്ളാറ്റിലെത്തിച്ചു പീഡിപ്പിച്ചെന്നാണു പരാതിയിലുള്ളത്. ഈ കാലയളവില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തി ആയിട്ടില്ലാതിരുന്നതിനാലാണ് പോക്സോ കേസെടുത്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha