മക്കളെ ഉറക്കി കാവലിരിക്കും ആ അമ്മ! ഭയന്നുവിറച്ച് മോഹന്‍ലാലിന്റെ ഈ ഭവനം, പിടി തോമസും കൂട്ടരും വന്നിട്ടും രക്ഷിക്കാനായില്ല, ഇനിയുള്ള പ്രതീക്ഷ പുതിയ സ്ഥാനാര്‍ത്ഥികളില്‍..

വികസത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഇതാ ഈ അമ്മക്ക് പറയാനുള്ളത് കൂടി ഒന്ന് കേള്‍ക്കണം.. നാലുവര്‍ഷമായി ഈ കുടുംബം തങ്ങളുടെ വീട്ടില്‍ പേടിച്ചാണ് ജീവിക്കുന്നത്. പത്ത് പേരടങ്ങുന്ന ഈ വീട്ടില്‍ 4 കുട്ടികളും ഉണ്ട്. രാത്രിയില്‍ കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഈ അമ്മ അവര്‍ക്ക് വേണ്ടി കാവലിരിക്കും.
നമുക്കറിയാം വികസനം നമ്മുടെ നാടിന് അനിവാര്യമാണ്. പക്ഷേ അത്തരം വികസനങ്ങളില്‍ ബലിയാടുകളാകുന്ന ചില ജീവിതങ്ങളുണ്ട്. ഇവിടെയിതാ എറണാകുളം ജില്ലയിലെ പനമ്പിള്ളി നഗറിനടുത്തുള്ള പണ്ടാരച്ചിറയിലെ ഒരു കുടുംബമാണ് കഴിഞ്ഞ നാലുവര്‍ഷമായി ഭയന്ന് ജീവിക്കുന്നത്. പാലം പണിയുടെ പേരില്‍ നടക്കുന്ന ജോലികളാണ് ഈ കുടുംബത്തെ തകര്‍ത്തത്.
ആ സി.എം മോഹന്‍ലാല്‍ എന്ന ഈ വീടിന്റെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ തന്നെ നമ്മുടെ നെഞ്ചൊന്ന് പിടക്കും. ഉള്ള സമ്പാദ്യം ഉപയോഗിച്ചാണ് ഈ വീട് പണിതത് അതുകൊണ്ട് പുതിയ ഒരുവീട് പണിയാന്‍ കഴിയില്ല എന്നാണ് വീട്ടുകാര്‍ പറയുന്നത്.
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ വീട്ടില്‍ വരാറുണ്ട് എന്നും അവരോട് തന്റെ സങ്കടങ്ങള്‍ പറയാറുണ്ടെന്നും ഈ അമ്മ മലയാളി വാര്‍ത്തയോട് പ്രതികരിച്ചു. പണ്ട് പിടി തോമസ് എംഎല്‍എ ആയിരുന്നപ്പോള്‍ അദ്ദേഹം വീട്ടില്‍ വന്ന് സംസാരിച്ചിരുന്നു എന്നും നടപടി എടുക്കാമെന്ന് അറിയിച്ചിരുന്നതായും അമ്മ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha