കിടപ്പുരോഗികള്‍ക്ക് ആശ്വാസമേകി മന്ത്രി വീണാ ജോര്‍ജ്ജിന്റെ പുതിയ പ്രഖ്യാപനം; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വാങ്ങാന്‍ ഇനി ഇങ്ങനെ ചെയ്താല്‍ മതി..

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വാങ്ങാന്‍ രോഗികള്‍ നോരിട്ട് വരണം എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ രോഗികളെ ഏറെ ആശങ്കയിലാക്കിയ ഈ വിഷയത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഇടപെട്ടിരിക്കുകയാണ്.
രോഗികള്‍ നേരിട്ട് വന്ന് ആശുപത്രിയിലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്നായിരുന്നു അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. വിരലടയാളം പതിപ്പിക്കാന്‍ രോഗികളഎ ബുദ്ധിമുട്ടേണ്ട കാര്യമില്ല എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്.
കിടപ്പ് രോഗികളുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ സത്യവാങ്മൂലം നല്‍കിയാല്‍ മതി എന്നാണ് മന്ത്രി നിര്‍ദേശിച്ചത്. ആദ്യ ഘട്ടമെന്നോണം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടപടി തുടങ്ങിയിരിക്കുകയാണ്. കൂടുതല്‍ മെഷീനുകളും ജീവനക്കാരെയും ഇതിനായി നിയോഗിച്ചതായി മന്ത്രി പറഞ്ഞു. മാത്രമല്ല ആലപ്പുഴ മെഡിക്കല്‍ കോളേജിന് പിന്നാലെ മറ്റ് ആശുപത്രികളിലും ഈ സൗകര്യങ്ങള്‍ നിലവില്‍ വരുമെന്നാണ് മന്ത്രി പറയുന്നത്.
അതേസമയം ഡയാലിസിസ് പോലുള്ള ചികിത്സയില്‍ കഴിയുന്ന രോഗികളെ വിരല്‍ പതിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രത്തില്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നാഷണല്‍ ട്രാന്‍സാക്ഷന്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ വന്നത്തോടെയാണ് കൈവിരല്‍ പതിപ്പിക്കേണ്ടത് നിര്‍ബന്ധമായത് എന്നും മന്ത്രി പറഞ്ഞു.
പുതിയ നിര്‍ദേശം വന്നതിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രികളില്‍ രോഗികള്‍ വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്‌ട്രെച്ചറിലും അല്ലാത്ത രോഗികളെ വീല്‍ചെയറിലും ഇരുത്തി കൗണ്ടറില്‍ എത്തിക്കണം എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇന്‍ഷുറന്‍സിന്റെ പേരില്‍ സമസ്ഥാനത്ത് വലിയ രീതിയിലുള്ള തട്ടിപ്പാണ് അരങ്ങേറിയിരുന്നത്. ഇത് തടയാനാണ് പുതിയ നിര്‍ദേശങ്ങള്‍ അധികൃതര്‍ കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha