കൊച്ചി മെട്രോ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി; മറ്റ് ചെടികള്‍ക്കൊപ്പം വളര്‍ത്തിയതെന്ന് സംശയിക്കുന്ന കഞ്ചാവ് ചെടി കണ്ടെത്തിയത് പാലാരിവട്ടത്ത്, കഞ്ചാവ് ചെടിയ്ക്ക് ഏകദേശം നാല് മാസം പ്രായമുണ്ടെന്നാണ് എക്‌സൈസ് സംഘത്തിന്റെ വിലയിരുത്തല്‍...

കൊച്ചിയിൽ മെട്രോ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയതായി റിപ്പോർട്ട്. മറ്റ് ചെടികള്‍ക്കൊപ്പം വളര്‍ത്തിയതെന്ന് സംശയിക്കുന്ന കഞ്ചാവ് ചെടി കണ്ടെത്തിയത് പാലാരിവട്ടത്താണ്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.
അങ്ങനെ 130 സെന്റീ മീറ്ററോളം ഉയരമുള്ള, 31 ശിഖരങ്ങളുള്ള കഞ്ചാവ് ചെടിയ്ക്ക് ഏകദേശം നാല് മാസം പ്രായമുണ്ടെന്നാണ് എക്‌സൈസ് സംഘത്തിന്റെ വിലയിരുത്തല്‍ എന്നത്. ട്രാഫിക് സിഗ്നലിന് സമീപം 516, 517 പില്ലറുകള്‍ക്കിടയിലാണ് കഞ്ചാവ് ചെടി വളര്‍ന്നുനില്‍ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ചെടികള്‍ വെച്ച് പിടിപ്പിച്ച് പരിപാലിക്കാന്‍ കൊച്ചി മെട്രോ റെയില്‍ അനുവദിച്ചിട്ടുള്ള സ്ഥലമാണിത്.
എന്നാൽ ആരെങ്കിലും മനപ്പൂര്‍വം നട്ടുവളര്‍ത്തിയതാകാനാണ് സാധ്യതയെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാണ് എക്‌സൈസിന്റെ നീക്കം എന്നത്. ഇവിടെ ചെടികള്‍ പരിപാലിച്ചവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha