'ഒരു സെബ്രിറ്റിക്ക് ഇതാണ് അവസ്ഥ എങ്കില്‍ നാളെ നിങ്ങളുടെ മക്കളുടെ ഗതി എന്തായിരിക്കും! തെളിവുകള്‍ നിരത്തിയിട്ടും ഭരണകൂടം പോലും കാലുമാറി, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ അതിജീവിതക്കൊപ്പം'; സാധാരണക്കാരന്റെ ശബ്ദമായി മാറി രഞ്ജിനി ഹരിദാസ്, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

നടിയാക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസവും പുതിയ നീക്കങ്ങളാണ് സംഭവിക്കുന്നത്. കേസിന്റെ പുരോഗതി ഓരോ വഴിക്ക് നടക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം ആളുകള്‍ അതിജീവിതക്ക് വേണ്ടിയും ഇപ്പോള്‍ രംഗത്ത് വരുന്നുണ്ട്. അതും സിനിമാ മേഖലയില്‍ നിന്നുള്ളവരാണെന്നുള്ളതാണ് ഏറെ പ്രധാനപ്പെട്ട കാര്യം.
കഴിഞ്ഞ ദിവസം അതിജീവിതക്കെപ്പം എന്ന ജനകീയ കൂട്ടായ്മ കൊച്ചിയില്‍ സംഘടിപ്പിച്ചപ്പോഴും നിരവധി പ്രമുഖരും അതുപോലെ തന്നെ സിനിമാ മേഖലയിസല്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു. അതിനിടെ നടിയും അവതാരികയുമായ രഞ്ജിനി ഹരിദാസ് നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ജനശ്രദ്ധ നേടിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി തെളിവുകളക്കം ശക്തമായ ഒരു കേസില്‍ ഭരണകൂടം പോലും കാലുമാറുന്ന സാഹചര്യമാണ് കണ്ടത്. ഒരു സെലിബ്രിറ്റിക്ക് ഇതാണ് അവസ്ഥ എങ്കില്‍ സാധാരണക്കാരായ പെണ്‍കുട്ടികളുടെ ഗതി എന്തായിരിക്കും എന്നും രഞ്ജിനി ചൂണ്ടിക്കാട്ടി.
ഞാന്‍ അതിജീവിതക്കൊപ്പം എന്ന് പറഞ്ഞുകൊണ്ടായിരുന്നു രഞ്ജിനി തന്റെ പ്രതികരണം തുടങ്ങിയതും അവസാനിപ്പിച്ചതും. കുറച്ചുനേരം സാധാരണക്കാരന്റെ ശബ്ദമായി മാറിയ രജ്ഞിനിയുടെ വാക്കുള്‍ അക്ഷരംപ്രതി ശരിയാണെന്നാണ് പലരും സോഷ്യല്‍ മീഡിയവഴിയും അല്ലാതെയും അഭിപ്രായപ്പെടുന്നത്.
രഞ്ജിനിയുടെ വാക്കുകള്‍ നമുക്ക് കേള്‍ക്കാം..
https://www.facebook.com/Malayalivartha